graph final

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ നൂറ് ദിവസത്തെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് മാതൃഭൂമി.കോം വായനക്കാരുടെ വിലയിരുത്തല്‍. നൂറ് ദിവസം തികയ്ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ എങ്ങിനെ വിലയിരുത്തുന്നുവെന്ന് ചോദിച്ച് www.mathrubhumi.com  നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 

ആകെ 1,16,465 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 53,043 പേര്‍ (45.54%) സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 23, 624 പേര്‍ (20.28%) സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷ പകരുന്നുവെന്ന് പറഞ്ഞപ്പോള്‍ 6,258 പേര്‍ (5.37%) സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിലയിരുത്തിയത് 26,808 പേരാണ് (23.02%). 5,403 പേര്‍ (4.64%) സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന് വിലയിരുത്തിയപ്പോള്‍ 1,176 പേര്‍(1.01%) അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.


ചൊവ്വാഴ്ച രാത്രി എട്ട് മണി മുതല്‍ ബുധനാഴ്ച രാത്രി എട്ട് മണിവരെയുള്ള വോട്ടിങ് നിലയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍ ഐ.പി.യില്‍ നിന്ന് ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താന്‍ അനുവദിച്ചിരുന്നുള്ളൂ.