ഗവര്‍ണര്‍ക്ക് ഭരണഘടന അറിയില്ല; പുതുതലമുറയുടെ ഭാവിക്കുവേണ്ടി നീക്കങ്ങള്‍ ചെറുക്കണം - CPM ലഘുലേഖ


കേരളത്തേയും നമ്മുടെ പുതിയ തലമുറയുടെ ഭാവിയേയും സംരക്ഷിക്കുന്നതിന് ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ചാന്‍സലറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്' ലഘുലേഖയില്‍ പറയുന്നു.

ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും |ഫോട്ടോ:PTI,മാതൃഭൂമി

തിരുവനന്തപുരം: സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രീയപരമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായി ലഘുലേഖയുമായി എല്‍ഡിഎഫ്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന തലക്കെട്ടോടെയാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് ലഘുലേഖയില്‍.

'വിദ്യാഭ്യാസം കൈപ്പിടിയിലാക്കുക സംഘപരിവാര്‍ അജണ്ടയാണ്. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള നീക്കം തടയപ്പെട്ടതോടെ അരിശംമൂത്ത് മന്ത്രിമാര്‍ക്കെതിരെയും ചാന്‍സലര്‍ ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രത്തില്‍ പോലും ഇല്ലാത്ത സംഭവമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെതിരെ ഉണ്ടായത്. ഭരണഘടനയെ സംബന്ധിച്ച അടിസ്ഥാന ധാരണ പോലും ഗവണര്‍ക്കില്ലെന്നതിന്റെ മറ്റൊരു തെളിവാണിത്.കേരളത്തിന്റെ പൊതുവായ വികസനത്തെ തടയുന്നതിനുള്ള ഇടപെടലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നതിന് ചാന്‍സലറെ ഉപയോഗിച്ച് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തേയും നമ്മുടെ പുതിയ തലമുറയുടെ ഭാവിയേയും സംരക്ഷിക്കുന്നതിന് ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ചാന്‍സലറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്' ലഘുലേഖയില്‍ പറയുന്നു.

രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായിട്ടാണ് വീടുകളില്‍ ലഘുലേഖകള്‍ എത്തിക്കുക. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖയുള്ളത്.

Content Highlights: LDF pamphlet against Governor arif mohammad khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented