പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
- പുതിയ നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും
- വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്കില്‍ മാറ്റമുണ്ടാവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി അംഗീകാരം നല്‍കി. മിനിമം ചാര്‍ജ് പത്ത് രൂപയാക്കി വര്‍ധിപ്പിക്കാനാണ് എല്‍ഡിഎഫ് ശുപാര്‍ശ. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വേണ്ടെന്നും എല്‍ഡിഎഫ് യോഗം വ്യക്തമാക്കി. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ചുള്ള തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ്-ല്‍ ചര്‍ച്ച ചെയ്ത് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നത്.
എന്നാല്‍ പത്ത് രൂപയാണ് മിനിമം ചാര്‍ജ് ആക്കുന്നത് എങ്കില്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകില്ലെന്ന് ബസുടമകളുടെ സംഘടനകള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കിലും കാലോചിതമായ മാറ്റം വേണമെന്നും. ഔദ്യോഗിക തീരുമാനം വന്ന ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ബസുടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസ് ഉമകളുടെ ആവശ്യം.
ബസ് ചാര്‍ജിനോടൊപ്പം ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
Content Highlights: LDF has given permission to increase bus fares in the state
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..