അഞ്ച് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി സിപിഐ


തൊഴില്‍ വകുപ്പുള്‍പ്പെടെയുളള വകുപ്പുകള്‍ ലഭിക്കണമെന്നണ് ആവശ്യം

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത്. തൊഴില്‍ വകുപ്പുള്‍പ്പെടെയുളള പ്രധാന അഞ്ചു വകുപ്പുകള്‍ ലഭിക്കണമെന്നണ് ആവശ്യം.

2006 ല്‍ അധികാരത്തിലിരുന്നപ്പോള്‍ ലഭിച്ച വകുപ്പുകളില്‍ മാറ്റം വരുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്‍ നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി സിപിഐ സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

2011-ല്‍ 13 എംഎല്‍എമാരാണ് സിപിഐക്കുണ്ടായിരുന്നതെങ്കില്‍ ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നിട്ടുണ്ട്. നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് സിപിഐ. ലീഗിനെ മറികടന്നാണ് ഈ സ്ഥാനം നേടിയത്.

പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. 20 അംഗ മന്ത്രിസഭ അധികാരമേല്‍ക്കാനാണ് സാധ്യത.

സിപിഎം മന്ത്രിമാരുടെ കാര്യത്തില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഔദ്യോഗിക തീരുമാനമെടുക്കുക. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented