സാധാരണ RSS സേവകനെ പോലെ ഗവര്‍ണര്‍ തരംതാഴരുത്,നിലവാരം കുറഞ്ഞ പ്രയോഗങ്ങളില്‍ പുനര്‍ചിന്തനം വേണം-ഇ.പി


ആരിഫ് മുഹമ്മദ് ഖാൻ, ഇ.പി. ജയരാജൻ | Photo: Mathrubhumi

തിരുവനന്തപുരം: അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണര്‍ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തില്‍ പൊതുസമൂഹം കാണുന്ന പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്ഭവനെ ആര്‍.എസ്.എസ്. സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ ' എന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവര്‍ണറുടെ പദവിക്ക് യോജിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങള്‍ എന്ന് പുനര്‍ചിന്തനം നടത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നത്. ഉന്നതമായ അക്കാദമിക് പാരമ്പര്യമുള്ള അധ്യാപകരെ നിരന്തരമായി അധിക്ഷേപിക്കുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കണം. സാധാരണ ആര്‍.എസ്.എസ്. സേവകനെ പോലെ ഒരു ഗവര്‍ണര്‍ തരംതാഴാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തേയും ആര്‍.എസ്.എസ്. സംഘപരിവാര്‍ ദേശീയ നേതൃത്വത്തേയും തൃപ്തിപ്പെടുത്താനായി ഗവര്‍ണര്‍ നടത്തുന്ന പദപ്രയോഗങ്ങളും പ്രവൃത്തികളും സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കണ്ട് വിലയിരുത്തുന്നുണ്ട് എന്ന ഓര്‍മ്മ വേണം. ഗവര്‍ണര്‍ക്ക് ഇത് എന്ത് പറ്റി എന്നാണ് അവര്‍ ചിന്തിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

സംസ്ഥാന ഭരണത്തെയോ സര്‍വകലാശാലകളേയോ ശരിയായ നിലയില്‍ വിലയിരുത്തി വിമര്‍ശിക്കുന്നതിനോടോ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനോടോ ആരും എതിരല്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. അക്കാര്യങ്ങളിലൊന്നും ദുരഭിമാനമോ, മത്സരബുദ്ധിയോ തങ്ങള്‍ക്കില്ല. പക്ഷേ, കേന്ദ്ര ബി.ജെ.പി. വര്‍ഗീയ താല്‍പര്യം നടപ്പാക്കാന്‍ ഗവര്‍ണര്‍ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. ജനാധിപത്യത്തിനും, ഫെഡറലിസത്തിനും അപകടകരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തിയായി പ്രതിഷേധിക്കുന്നെന്നും ജയരാജന്‍ പറഞ്ഞു.

Content Highlights: ldf convenor ep jayarajan criticises governor arif mohammad khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented