തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പുറത്തുപോയത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍. യുഡിഎഫ് ഇപ്പോള്‍ പ്രതിസന്ധിയിലാണുള്ളത്. ഇത് യുഡിഎഫിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എന്നതില്‍ തര്‍ക്കമില്ല. ജോസ് കെ മാണി നിലവില്‍ യുഡിഎഫിന് പുറത്താണ്, എന്നാല്‍ ഇതുവരെ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരള കോണ്‍ഗ്രസ് നിലപാട് പറയുമ്പോള്‍ എല്‍ഡിഎഫും നയം വ്യക്തമാക്കും.
ജോസ് കെ മാണിക്ക് മുന്നില്‍ എല്‍ഡിഎഫ് വാതില്‍ തുറക്കുമോ എന്നതടക്കമുളള കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ തീരുമാനിക്കൂവെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.