കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട പൊളിക്കാമെന്ന് കണക്കുകൂട്ടി ഇടത് മുന്നണി; തൃക്കാക്കരയില്‍ തീപാറും


Photo: Mathrubhumi

കൊച്ചി: കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയാണെങ്കിലും ആഞ്ഞുപിടിച്ചാല്‍ തൃക്കാക്കര ഇടത്തേക്ക് ചായുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. മണ്ഡലത്തില്‍ രാഷ്ട്രീയം പറഞ്ഞാണ് വോട്ട് ചോദിക്കുകയെന്നും ഇത്തവണ വിജയിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.സഹതാപം പറഞ്ഞ് മാത്രം വോട്ട് ചോദിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വോട്ട് ചോദിക്കാനാണ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. മന്ത്രി പി. രാജീവും എം. സ്വരാജും പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യും. മന്ത്രിമാരേയും ജില്ലയില്‍ നിന്നുള്ള ഭരണപക്ഷ എംഎല്‍എമാരേയും മണ്ഡലത്തിലെത്തിച്ച് പ്രചാരണം നടത്താനാണ് സാധ്യത. ഭരണപക്ഷ മുന്നണിക്ക് അനുകൂലമായി കാര്യങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ വന്നുചേരുമെന്നാണ് ഇടത് മുന്നണി കണക്ക്കൂട്ടുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനവും വൈകില്ലെന്നാണ് സൂചന. ബുധനാഴ്ച മണ്ഡലംകമ്മിറ്റിയും ജില്ലാ കമ്മിറ്റിയും യോഗം ചേരും. ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുമെന്ന സുചനയാണ് ലഭിക്കുന്നത്. യുവ സ്ഥാനാര്‍ഥിയെ പരിഗണിക്കാനും സാധ്യതയുണ്ട്. കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന കെ.വി തോമസിന്റെ നിലപാടും നിര്‍ണായകമാകും. മണ്ഡലത്തിന്റെയും സംസ്ഥാനത്തിന്റേയും വികസനത്തിന് ആണ് താന്‍ പരിഗണന നല്‍കുകയെന്ന് കെ.വി തോമസ് നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ വിജയം നേടാനായതിന്റെ അനുഭവം ഇടതുമുന്നണിക്ക് ആത്മവിശ്വാസം നല്‍കും. മണ്ഡലത്തില്‍ 45,000 വോട്ടുകള്‍ എല്ലാ കാലത്തും ഇടത് മുന്നണിക്ക് ലഭിക്കുന്നതുമാണ്. ഭരണകക്ഷിയെന്ന ആനുകൂല്യത്തില്‍ ഇത്തവണ തൃക്കാക്കരയില്‍ ഇടതുമുന്നണിയും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.

Content Highlights: ldf confident of winning thrikkakkara bypoll

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented