തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണി എം.പി ക്കെതിരെ വരണാധികാരിക്ക് എല്‍.ഡി.എഫ് നല്‍കിയ പരാതി തള്ളി. ലോക്‌സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പത്രിക തള്ളണം എന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുരേഷ്‌ കുറുപ്പ് എം.എല്‍.എയാണ് പരാതി നല്‍കിയത്. 

ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. ആ സാഹചര്യത്തില്‍ ഈ നാമനിര്‍ദേശ പത്രിക തള്ളണം എന്നാണ് പരാതിയില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരട്ട പദവി വഹിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ പത്രിക തള്ളണമെന്നും പരാതിയില്‍ പറയുന്നു. 

എന്നാല്‍ എല്‍.ഡി.എഫിന്റെ പരാതി തള്ളി വരണാധികാരിയായ നിയസഭാ സെക്രട്ടറി ബി.കെ ബാബു പ്രകാശ് പത്രിക സ്വീകരിച്ചു.