എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകരെ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം; ഹൈക്കോടതി പ്രവര്‍ത്തനം സ്തംഭിച്ചു


സ്വന്തം ലേഖകന്‍

കേരള ഹൈക്കോടതി | Photo: Mathrubhumi

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരായ കേസില്‍ അഭിഭാഷകരെ അറസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകര്‍. ഇതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലാണ്. ഇന്നെടുക്കേണ്ട കേസുകള്‍ മാറ്റിവെച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി അഭിഭാഷകരുടെ ഓഫീസില്‍ എത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചെന്ന കേസിലാണ് പോലീസ് കുന്നപ്പിള്ളിയുടെ മൂന്ന് അഭിഭാഷകരെയും പ്രതി ചേര്‍ത്തത്. അഡ്വ. സുധീര്‍, അഡ്വ. അലെക്‌സ്, അഡ്വ. ജോസ് എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഡ്വ. അലെക്‌സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗമാണ്.



പോലീസ് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അഭിഭാഷകരെ പ്രതിചേര്‍ത്തതെന്നും തിടുക്കപ്പെട്ടുള്ള നടപടികയില്‍ പ്രതിഷേധിച്ചാണ് ഇന്ന് കോടതി നടപടികളില്‍ നിന്നും വിട്ടുനിന്നതെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. സന്തോഷ് പീറ്റര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: lawyers boycotted high court proceedings in protest against the arrest of lawyers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented