കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ. കരാറിലൂടെ കടലിനെ വില്‍ക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. വ്യവസായ വകുപ്പും ഫിഷറീസ് വകുപ്പും കുറ്റകരമായ രീതിയില്‍ ഇടപെട്ടെന്ന് കൊച്ചി ബിഷപ്പ് ജോസഫ് കരിയില്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.

കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, അറിഞ്ഞു, ചെയ്തു എന്നൊന്നും താന്‍ പറയില്ല. അദ്ദേഹത്തിന്റെ മേലാണ് ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വം എന്ന് കരുതുന്നില്ല. അനങ്ങിയാല്‍ ഉടന്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ശൈലിയിലല്ല താന്‍ സംസാരിക്കുന്നത്. പക്ഷെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും മറ്റും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാന്‍ പറ്റില്ല. അവര്‍ ഗൂഢാലോചന എന്നു പറയുന്നുണ്ടെങ്കില്‍, ഗൂഢാലോചന അവരാണ് നടത്തിയിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.  

content highlights: latin chuech against deep sea fishing contract