'സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൂട്ടുനില്‍ക്കുന്നു'; രൂക്ഷവിമര്‍ശവുമായി ലത്തീന്‍ അതിരൂപത


വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിന് പിന്തുണയുമായി വിവിധ പ്രദേശങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം തുറമുഖ കവാടത്തിലേക്ക് എത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത. പള്ളികളില്‍ ഞായറാഴ്ച ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വായിച്ചു. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍.

വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സര്‍ക്കുലറിലെ ആവശ്യം. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. തുറമുഖത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തി സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന് സര്‍ക്കുലറില്‍ ആരോപിക്കുന്നുണ്ട്.

പലതവണ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ ഈ മാസം 13 വരെ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യവും നിലവിലെ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും തിങ്കളാഴ്ച സമരപന്തലില്‍ ഉപവാസ സമരമിരിക്കും.

Content Highlights: Latin Archdiocese of Trivandrum to continue protest against vizhinjam port project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented