മീനച്ചിലിൽ അഞ്ചുവർഷത്തിനിടെ 52 ഉരുൾപൊട്ടൽ, മണ്ണിടിഞ്ഞത് 100 ഇടങ്ങളിൽ


ജെസ്‍ലി ജെയിംസ്

3-4 മീറ്ററാണ് ദുർബലമേഖലകളിലെ മണ്ണിന്റെ കനമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ കണ്ടത്. ഇവിടേക്ക് അതിതീവ്രമഴ കൂടി ലഭിക്കുമ്പോൾ അപകടസാധ്യത കൂടും.

• തീക്കോയി പഞ്ചായത്തിലെ തീക്കോയി-മാർമലഅരുവി റോഡിൽ തീക്കോയി എസ്റ്റേറ്റ് പഴയ ബംഗ്ലാവ് ഭാഗത്ത് തിങ്കളാഴ്ച രാത്രി ഉണ്ടായ ഉരുൾപൊട്ടൽ | ഫോട്ടോ. ജി. ശിവപ്രസാദ്

കോട്ടയം: മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ പ്രദേശത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായത് 52 വലിയ ഉരുൾപൊട്ടലുകൾ. ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ 100. ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ച് ഇത്രയേറെ ഉരുൾപൊട്ടലുകൾ ഉണ്ടായത് കൃഷിയെയും ജനജീവിതത്തെയും ബാധിക്കുന്നു.

തലനാട്, തീക്കോയി, മൂന്നിലവ്, പൂഞ്ഞാർ തെക്കക്കര, മേലുകാവ് പഞ്ചായത്തുകളാണ് പ്രശ്നബാധിതം. മേലുകാവിൽ പക്ഷേ, കഴിഞ്ഞ ഏഴ് വർഷത്തിനിടെ വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടില്ല. ഏതാനും വർഷങ്ങളായി കാര്യമായ ഭൂപ്രശ്നങ്ങൾ ഉണ്ടാകാതിരുന്ന മൂന്നിലവിൽ ഇത്തവണ അഞ്ചിടത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്.

ഉരുൾപൊട്ടലിനോളം മാരകമല്ല മണ്ണിടിച്ചിൽ. പക്ഷേ, രണ്ടായാലും ആ ഭൂമി പിന്നെ കൃഷിക്കോ മറ്റ് കാര്യങ്ങൾക്കോ ഉപയോഗിക്കാനാകില്ല. 25 ഡിഗ്രി വരെ ചെരിവുള്ള ഇടങ്ങളിലാണ് ഉരുൾസാധ്യത ഏറെ. ഇവിടെ അപകടസാധ്യതാ ഇടങ്ങൾ കണ്ടെത്തി സെന്റർ ഫോർ എർത്ത് സയൻസ് പുനരധിവാസം നിർദ്ദേശിച്ചിരുന്നു.

പക്ഷേ, ഭൂമി വിൽക്കാൻ പറ്റുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ഒരിക്കൽ ഉരുൾപൊട്ടിയ ഇടത്ത് വസ്തുവില ഇടിയുന്നു. ഭൂമിയുടെ ചെരിവിനൊപ്പം മേൽമണ്ണിന്റെ ഉറപ്പില്ലായ്മയും ഉരുൾ സാധ്യത കൂട്ടുന്നു. 3-4 മീറ്ററാണ് ദുർബലമേഖലകളിലെ മണ്ണിന്റെ കനമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ കണ്ടത്. ഇവിടേക്ക് അതിതീവ്രമഴ കൂടി ലഭിക്കുമ്പോൾ അപകടസാധ്യത കൂടും. പ്രദേശങ്ങളിൽ മുമ്പ് ഖനനവും സജീവമായിരുന്നു. 12 ക്വാറികൾ ഈ മേഖലയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒരെണ്ണമേ പ്രവർത്തിക്കുന്നുള്ളൂവെങ്കിലും പഴയ ഖനനത്തിന്റെ പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്.

രണ്ടിടത്തുകൂടി ഉരുൾ, പാലായിൽ വെള്ളപ്പൊക്കം

കോട്ടയം: ജില്ലയിൽ ഉരുളിന്റെ ഭീതി അകലുന്നില്ല. തീക്കോയി പഞ്ചായത്തിൽ രണ്ടിടത്ത് ചൊവ്വാഴ്ച ഉരുൾപൊട്ടി. ഇതോടെ ജില്ലയിൽ രണ്ട് ദിവസത്തിനിടെ ഒൻപതിടത്താണ് ഉരുൾപൊട്ടിയത്. തീക്കോയിയിലെ ഉരുൾപൊട്ടലിൽ വ്യാപകമായി കൃഷി നശിച്ചു. കഴിഞ്ഞ ദിവസം ഒഴുക്കിൽ കാണാതായ കൂട്ടിക്കൽ കന്ന്‌പറമ്പിൽ റിയാസിന്റെ (45) മൃതദേഹം കിട്ടി.

തിങ്കളാഴ്ച വൈക്കത്ത് കായലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ 12 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. കനത്തകാറ്റിൽ കായലിലെ പോളയിൽ കുടുങ്ങിനിൽക്കുകയായിരുന്നു ഇവർ. പാലാ ടൗണിൽ വെള്ളംകയറിയെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം ഇറങ്ങി. പാലാ-ഇൗരാറ്റുപേട്ട റോഡിൽ കുറേനേരം ഗതാഗതം മുടങ്ങി. ഇൗരാറ്റുപേട്ട ടൗണിൽ കയറിയ വെള്ളവും പിന്നീട് ഒഴിഞ്ഞു. മുണ്ടക്കയം കോസ്‌വേ, കൂട്ടിക്കൽ ചപ്പാത്ത്, മൂക്കംപെട്ടി കോസ്‌വേ,അരയാഞ്ഞിലിമൺ കോസ്‌വേ, ഓരുങ്കൽകടവ് പാലം, പഴയിടം കോസ്‌വേ എന്നിവിടങ്ങളിൽ അപകടസ്ഥിതി ഒഴിഞ്ഞു. കോട്ടയം നഗരത്തിന്റെ താഴ്ന്നഭാഗങ്ങളിൽ വെള്ളംകയറി. വേളൂർ, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ് ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു.

തീക്കോയി പഞ്ചായത്തിൽ വ്യാപകനാശം

തീക്കോയി: തീക്കോയിയിൽ തിങ്കളാഴ്ച രാത്രി ഒറ്റയീട്ടി താഴത്ത് കട്ടൂപ്പാറയിലും മാർമല അരുവി റോഡിൽ തീക്കോയി എസ്റ്റേറ്റ് പഴയ ബംഗ്ലാവിന് സമീപത്തുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

കട്ടൂപ്പാറ ഭാഗത്തെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണും ചെളിയുമെല്ലാം ചാത്തൻപുഴ തോട്ടിൽ പതിച്ചു. ചാവുംപ്ലാക്കൽ സി.ഡി. ദേവസ്യയുടെ ഒരു ഏക്കർ റബ്ബർ തോട്ടത്തിൽ വ്യാപകനാശമുണ്ടായി. ഒറ്റയീട്ടി താഴത്തു കട്ടൂപ്പാറ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം മുടങ്ങി. മാർമല അരുവിയുടെ റോഡിൽ ആൾതാമസമില്ലത്ത ഭാഗത്താണ് ഉരുൾ പൊട്ടിയത്. എസ്‌റ്റേറ്റിലെ റബ്ബർ, കൈത കൃഷികൾ വ്യാപകമായി നശിച്ചു.

മാർമല അരുവിയിലേക്കുള്ള റോഡ് കനത്ത മഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. 2018-ലെ പ്രളയകാലത്ത് ഭാഗികമായി തകർന്ന കലുങ്കിനോട് ചേർന്നുള്ള ഭാഗമാണ് കൂടുതൽ തകർന്നത്. റോഡിന്റെ പകുതിയോളം തകർന്ന അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകാൻ തക്ക വീതിമാത്രമാണ് ബാക്കിയുള്ളത്. മഴ തുടർന്നാൽ ബാക്കിഭാഗം കൂടി തകരാനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ രണ്ടിടങ്ങളിലും ആൾതാമസം ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. തീക്കോയി സെന്റ് മേരീസ് ഹൈസ്‌കൂളിൽ ആരംഭിച്ച ദുരിതശ്വാസക്യാമ്പിൽ 15 പേർ താമസിക്കുന്നുണ്ട്.

Content Highlights: landslides in meenachil

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented