കോട്ടയം: ഇളംകാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉള്‍പ്പെടുന്നത്.

കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ കാര്യമായി പെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മ്ലാക്കര, മൂപ്പന്‍മല എന്നീ പ്രദേശങ്ങളിലാണ് ചെറിയരീതിയില്‍ ഉരുള്‍പൊട്ടിയത്. 

ഉരുള്‍പൊട്ടിയത് ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റില്‍ ജനിരപ്പ് ഉയര്‍ന്നിരുന്നു. ഇളംകാട് ടോപ്പില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 

Content Highlights: landslide in Kottayam