Photo: Screengrab from Mathrubhumi News
കണ്ണൂര്‍: കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും. കണിച്ചാറില്‍ ഉരുള്‍ പൊട്ടി നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായി സംശയം. ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തേക്ക് തിരിച്ചു.
പേരാവൂര്‍ മേഖലയിലെ വെള്ളറ എസ്ടി കോളനില് നിന്നാണ് ഒരാളെ കാണാതായത്. വീട് തകര്‍ന്നവരെ രക്ഷിക്കുന്നതിനിടയിലാണ് കാണാതായത്. നെടുമ്പ്രച്ചാലില്‍ ഒഴിക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. ഇവിടെ ഒരു കുട്ടിയെ കാണാതിയിട്ടുണ്ടെന്നാണ് വിവരം.
കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി/ കോളേജ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
Content Highlights: Landslide in Kannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..