ഇടുക്കി: ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം രൂപപ്പെട്ടു. നിരവധി വീടുകളില്‍ വെളളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. വാഹനത്തില്‍ രണ്ടുയുവാക്കളുണ്ടായിരുന്നു. നാട്ടുകാരായ മാര്‍ട്ടിന്‍, അനീഷ് എന്നിവരാണ് ഒഴുക്കില്‍പെട്ടതെന്നാണ് സൂചന.
Content Highlights:Landslide in Idukki Kozhikanam