വൈത്തിരി: വയനാട് പൊഴുതനയ്ക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടയിലായത് അഞ്ചു വീടുകള്‍. കനത്ത ഉരുള്‍ പൊട്ടലാണ് ഇവിടെയുണ്ടായത്. രണ്ടു വീടുകള്‍ പൂര്‍ണമായും മൂന്നു വീടുകള്‍ ഭാഗികമായും ഇവിടെ മണ്ണിനടിയിലായി. ആളപകടം ഉണ്ടാകാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമാണെന്ന് സ്ഥലവാസികള്‍ പറയുന്നു.

പുതുതായി നിര്‍മിച്ച ഒരു വീട് പകുതിയോളം മണ്ണിനടിയിലായ അവസ്ഥയിലാണ്. മറ്റു രണ്ടു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. മറ്റു രണ്ടുവീടുകളും പകുതിയോളം മണ്ണിനടിയിലാണ്. മേഖലയില്‍ വേറെയും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടായിട്ടുള്ള മറ്റു നാശനഷ്ടങ്ങള്‍ പൂര്‍ണമായും വ്യക്തമായിട്ടില്ല.

പ്രദേശത്ത് വെള്ളം പൊങ്ങുകയും ഗതാഗതം മുടങ്ങുകയും ചെയ്തതിനാല്‍ ഉരുള്‍പൊട്ടലുണ്ടാക്കിയ നാശങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ഞായറാഴ്ചയാണ് പ്രദേശവാസികള്‍ ഉരുള്‍പൊട്ടിയ സ്ഥലത്തുണ്ടായ നഷ്ടങ്ങള്‍ അറിഞ്ഞത്. 

Content Highlights: landslide, pozhuthana, wayanad, rain havok