മൂന്നാറിൽ മണ്ണിടിച്ചില്‍; ട്രാവലർ അപകടത്തിൽപെട്ടു; ഒരാളെ കാണാതായി


Photo: Screengrab

മൂന്നാര്‍: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും ഒരാളെ കാണാതായി. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ അപകടത്തില്‍ പെട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു.
മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം വെട്ടിച്ചതോടെ താഴേയുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിന്റെ ഡ്രൈവറും വടകര സ്വദേശിയുമായ രൂപേഷിനെയാണ് കാണാതായത്. രൂപേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. മറ്റു യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളൊന്നുമില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടിയില്‍ നിന്നുമുള്ള പോലീസ് സംഘവും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വടകരയില്‍ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കുണ്ടള ഡാമിന് സമീപമായതിനാല്‍ പ്രദേശത്ത് വിനോദസഞ്ചാരികളുടെ തിരക്ക് പതിവാണ്.



ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടാണെങ്കിലും പ്രദേശത്ത് വലിയ തോതിലുള്ള മഴ അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുതുക്കുടി മേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതോടെ മൂന്നാര്‍ വട്ടവട റോഡില്‍ ഗതാഗതം നിരോധിച്ചു.മൂന്നാറിലെ എല്ലപ്പെട്ടിയിലും മണ്ണിടിച്ചില്‍ ഉണ്ടായി. പ്രദേശത്ത് മഴ തുടരുകയാണ്.

Content Highlights: munnar, landslide, idukki, rain, natural diasaster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented