തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയിലാണിത്.
തൊടുപുഴയില്‍ നടന്ന സിറ്റിങ്ങിനിടെ കമ്മിഷനംഗം പി.മോഹന്‍ദാസാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഏകാധിപത്യ ഭരണം നടത്തുന്നുവെന്ന് ആരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കോളേജില്‍ പ്രക്ഷോഭം നടത്തി വരുന്നതിനിടെയാണ് ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തത്.
പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന ആവശ്യത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ കേരള സര്‍വകലാശാല നിയോഗിച്ച ഉപസമി തിങ്കളാഴ്ച കോളേജിലെത്തി തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പ് നാളെയും തുടരും.