സമരത്തിനായി ലക്ഷദ്വീപിൽ ഓലമടലുകൾ പറമ്പിൽ കൂട്ടിയിരിക്കുന്നു
കൊച്ചി: ഓലമടല്കൊണ്ട് ലക്ഷദ്വീപ് തിങ്കളാഴ്ച സമരചരിത്രം കുറിക്കും. ഭരണകൂടത്തിന്റെ ജനദ്രോഹ നിയമത്തിനെതിരേയുള്ള ഓലമടല് സമരത്തില്‍ ഓലമെടഞ്ഞും അതില്‍ കിടന്നും ലക്ഷദ്വീപുകാരെല്ലാം അണിചേരും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനപ്രകാരമാണ് സമരം. ഇതിനായി ദ്വീപില്‍ ഓലമടല് കൂട്ടിയിട്ടുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
രാവിലെ ഒമ്പത് മുതല്‍ 10 വരെയാണ് സമരം. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് സ്വന്തം, ചവറ്് സംസ്കരണത്തിന് സംവിധാനമൊരുക്കുക, പിഴ നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം.
'തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതുഇടങ്ങളിലോ കാണരുത്' എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേയാണ് സമരം. ഉത്തരവുപ്രകാരം വീടിന്റെ 25 മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുമുള്ള മാലിന്യവും കാണരുത്. തേങ്ങയും ചിരട്ടയുമൊക്കെ വലിച്ചെറിഞ്ഞാല്‍ 200 മുതല്‍ 5000 രൂപവരെയാണ് പിഴ. തെങ്ങുകള്‍ നിറഞ്ഞ ലക്ഷദ്വീപില്‍ ഇത് പ്രായോഗികമല്ലെന്നാണ് ദ്വീപുജനത ഒന്നടങ്കം പറയുന്നത്.
അതിനിടെ തീരത്തോട് ചേര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കവരത്തിയിലേതുള്പ്പെടെയുള്ള ദ്വീപുകളിലെ ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ രേഖകള്‍ സഹിതം ഹാജരാകണമെന്നാണ് നിര്‍ദേശം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..