ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടേത് കോര്‍പ്പറേറ്റ് താത്പര്യം- മുഹമ്മദ് ഫൈസല്‍ എംപി


File Photo: Mathrubhumi Library

കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗത ജീവിതരീതിയും ജീവനോപാധികളും തച്ചുടക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റേത് അധിനിവേശ രാഷ്ട്രീയത്തിലധിഷ്ടിതമായ കോര്‍പ്പറേറ്റ് താത്പര്യങ്ങളാണെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ദ്വീപിനെ അടിയറവു വയ്ക്കുന്ന നടപടിയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ദാദ്ര-നഗർഹവേലി, ദമൻ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ അവിടെയും നടപ്പിലാക്കിയത് കോര്‍പ്പറേറ്റ് താത്പര്യങ്ങളാണ്.

മൂന്നര സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദ്വീപില്‍ ടൂറിസത്തിന്റെ പേരില്‍ 15 മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മിച്ച് ആളുകളെ കുടിയൊഴിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണ്? ക്രൈംറിക്കാര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തെതന്നെ ഏറ്റവുംകുറവ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന ലക്ഷദ്വീപില്‍ എന്തിനാണ് തിടുക്കത്തില്‍ ഗുണ്ടാ ആക്ട്‌പോലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് ? മൃഗ പരിപാലനത്തിന്റെ പേരില്‍ പശു, കാള, പോത്ത് തുടങ്ങിയവയെമാത്രം മാറ്റിനിര്‍ത്തി എന്തിനാണ് നയമാറ്റം. ഇത് ദ്വീപ് വിശ്വാസികളുടെ ഭക്ഷണരീതിയിലേക്കുള്ള കടന്നുകയറ്റമാണ്, അദ്ദേഹം ആരോപിച്ചു.

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയ്ക്ക് കോട്ടം വരുത്തുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ച നടപടി. രണ്ടുകുട്ടികളിലധികമള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന തീരുമാനം ഞെട്ടിക്കുന്നതാണ്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഡാറ്റകളുടെ പിന്‍ബലമില്ലാതെ തന്നിഷ്ടം നടപ്പിലാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ക്ക് തടയിട്ടേമതിയാക്കണമെന്നും അതിനായി ഏതുതരം സമരരംഗത്തുമിറങ്ങാനും ഒരുക്കമാണെന്നും എംപി പ്രസ്താവനയില്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented