കൊച്ചി: ലോക്ഡൗണ്‍ കാലത്തെ ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ നടപടികളില്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി. ദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി. ഭക്ഷ്യക്ഷാമം ഉണ്ടെന്നും ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ടുമുള്ള എസ്.കെ.എസ്.എസ്.എഫിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
 
ദ്വീപിലെ പ്രധാന വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. ലോക്ഡൗണ്‍ പൂര്‍ണ്ണമായിരുന്നതിനാല്‍ മത്സ്യബന്ധനമടക്കം നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ദ്വീപ് നിവാസികളുടെ ഉപജീവനമടക്കം വലിയ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കൈത്താങ്ങില്ല. അതുകൊണ്ട് തന്നെ പണമടക്കം ആളുകള്‍ക്ക് നല്‍കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
 
ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടെന്ന അറിയിച്ച കോടതി ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. എല്ലാ മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടുണ്ടെന്ന അഡ്മിനിസ്‌ട്രേറ്ററുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.