ലക്ഷദ്വീപുകാര്‍ ചോദിക്കുന്നു; കിടപ്പാടം നഷ്ടപ്പെടുമ്പോഴും മിണ്ടാതിരിക്കണോ?


കെ.പി നിജീഷ് കുമാര്‍

കേരളത്തില്‍ നിന്ന് ബി.ജെ.പിയെ കെട്ട് കെട്ടിച്ചവരാണ് ഇവിടേയുള്ള ജനങ്ങള്‍. കേരള മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍ വലിയ സന്തോഷമുണ്ട്.

Firoz Nediyath: Photohttps:||www.facebook.com|firoznediyath21

അത്ര സുഖകരമല്ല ലക്ഷദ്വീപിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഭരണകൂടത്തിന്റെ അജണ്ടയ്ക്ക് മേൽ പ്രതിഷേധിക്കാൻ പോലും കഴിയാതെ നിസ്സഹായരായി നിന്ന് പോവുന്നു ഇവിടെയുള്ള പാവപ്പെട്ട ജനങ്ങൾ. ഒരു ദ്വീപിനെ അപ്പാടെ നശിപ്പിച്ച് സ്വകാര്യ വ്യക്തികൾക്കും കോർപറേറ്റുകൾക്കും തീറെഴുതാൻ ശ്രമിക്കുമ്പോൾ കൂടെയുണ്ടാവണമെന്ന് കേരളത്തോട് അപേക്ഷിക്കുകയാണ് ഓരോ ലക്ഷദ്വീപുകാരനും. ലക്ഷദ്വീപിലെ വിഷയവുമായി ബന്ധപ്പെട്ട് ഫിറോസ് നെടിയത്ത് എന്ന കൽപ്പേനി സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റായിരുന്നു പിന്നീട് വലിയ കാമ്പയിനിലേക്ക് വഴിവെച്ചത്. തിരുവനന്തപുരത്ത് വിദ്യാർഥി കൂടിയായ ഫിറോസ് മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുകയാണ്.

കൽപ്പേനി സ്വദേശിക്കാരനാണ് ഫിറോസ്, ശരിക്കും നിങ്ങൾ എത്രകാലമായി അവിടെ താമസിക്കുന്നു, എന്താണ് നിലവിലെ അവസ്ഥ?

എനിക്കിപ്പോൾ 25 വയസ്സ് കഴിഞ്ഞു. എന്റെ രക്ഷിതാക്കളും അവരുടെ പൂർവികരുമെല്ലാം ലക്ഷദ്വീപിൽ തന്നെ ജനിച്ച് വളർന്ന് അവിടെ ജീവിച്ച് പോരുന്നവരാണ്. കഴിഞ്ഞ് അഞ്ചുമാസമായി പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫൂൽ ഗോഡ പട്ടേൽ ലക്ഷദ്വീപിൽ എത്തിയിട്ട്. അന്നുമുതലിങ്ങോട്ട് ഓരോ ലക്ഷദ്വീപുകാരനും അനുഭവിച്ച് പോന്ന ദുരിതത്തിന് കണക്കില്ല. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പതിനൊന്നോളം നിയമങ്ങളാണ് പുതുതായി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്. പഞ്ചായത്തിന്റെ അധികാരത്തിൽ നിന്ന് വിദ്യാഭ്യാസവും കൃഷിയുമടക്കമുള്ള അഞ്ച് മേഖലകളും അഡ്മിനിസ്ട്രേറ്ററുടെ അധികാര പരിധിയിലാക്കിയതോടെ വിദ്യാർഥികളടക്കമുള്ളവരാണ് ദുരിതത്തിലായത്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പോലും അവരുടെ അജണ്ടകൾ നടപ്പിലാക്കി തുടങ്ങി. കാലങ്ങളായി ലക്ഷദ്വീപിലെ ജനങ്ങൾ ചെയ്ത് പോരുന്ന അവരടെ ജോലിയിൽ നിന്ന് അവരെ പുറത്താക്കുന്നു. മത്സ്യ ബന്ധനത്തിന് പോലും അവസരമില്ലാത്തവരായി ജനങ്ങൾ മാറുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.

താങ്കളുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റായിരുന്നു പിന്നീട് വലിയൊരു കാമ്പയിനിലേക്ക് വരെ എത്തിക്കാൻ വഴിവെച്ചത്. കേരളത്തിൽ നിന്ന് വലിയൊരു സപ്പോർട്ട് ലഭിക്കുമ്പോൾ എന്ത് തോന്നുന്നു?

ഒരു ലക്ഷദ്വീപ് നിവാസിയെന്ന നിലയിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന അല്ലെങ്കിൽ എന്നെ പോലുള്ള ഓരോ ലക്ഷദ്വീപ് സ്വദേശിയും അനുഭവിക്കുന്ന മാനസിക സംഘർഷമായിരുന്നു ആ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. അത് വലിയ രീതിയിൽ ആളുകൾ ഏറ്റെടുത്തത് കണ്ടപ്പോൾ കൂടെയുണ്ടെന്ന വലിയ സന്ദേശമാണ് ഞങ്ങൾക്ക് നൽകിയത്. അത് തന്നെയാണ് ഞങ്ങളുടെ ശക്തിയും

അവിടെ വികസനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം?

ഞങ്ങൾ വികസനത്തിനെതിരേയല്ല സംസാരിക്കുന്നത്. അവിടെയൊരു ഭൂപ്രകൃതിയുണ്ട്, സംസ്കാരമുണ്ട്. ഇതിനെയൊക്കെ ബാധിക്കുന്ന തരത്തിലുള്ള വികസനം അവിടെയുള്ള ഒരാൾക്കും ആവശ്യമില്ല. ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിയിട്ടും ഞങ്ങൾക്ക് മിണ്ടാതിരിക്കാൻ കഴിയുമോ? പുതിയ നിയമ ഭേദഗതി പ്രകാരം അവിടെയുള്ള ഭരണാധികാരിക്ക് എന്തെങ്കിലും വികസനം നടപ്പാക്കണമെന്ന് തോന്നുകയാണെങ്കിൽ അവിടെ വീടുകളുണ്ടെന്നോ സ്കൂളുകളുണ്ടെന്നോ തൊഴിലെടുക്കുന്ന സ്ഥലമുണ്ടെന്നോ ഒന്നും നോക്കേണ്ടതില്ല. സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് എല്ലാം പൊളിച്ച് നീക്കാം. ആരേയും കുടിയൊഴിപ്പിക്കാം. ഇത്തരം കാടൻ നിയമങ്ങൾ നടപ്പിലാക്കുന്നതിനെതിരേയാണ് ഞങ്ങളുടെ പ്രതിഷേധം.

ബി.ജെ.പി നേതൃത്വം പറയുന്നത് പോലെ കഞ്ചാവ് കടത്തും മയക്ക് മരുന്ന് കടത്തുമൊക്കെയുള്ള ഇടങ്ങൾ ലക്ഷ ദ്വീപിലുണ്ടോ?

ലക്ഷദ്വീപിൽ തോക്കുണ്ടെന്നും കഞ്ചാവ് കടത്തുണ്ടെന്നും, മയക്ക് മരുന്നുണ്ടെന്നൊക്കെ ഇവിടെ ഇരുന്ന് കൊണ്ട് പലർക്കും പറയാം. പക്ഷെ ഞങ്ങൾ കണ്ടിട്ടുള്ള തോക്കുകൾ അവിടെയുള്ള പോലീസുകാരുടെ കയ്യിലും മറ്റുമൊക്കെയാണ്. പിന്നെയുള്ളത് ഞങ്ങൾ പെരുന്നാളിന് പടക്കം പൊട്ടിക്കുന്ന അല്ലെങ്കിൽ പൊട്ടാസ് പൊട്ടിക്കുന്ന പ്ലാസ്റ്റിക്ക് തോക്കുകളാണ്. അല്ലാതെ ഇതുവരെ ഒരു പോലീസ് കേസുപോലും ഇല്ലാത്ത ലക്ഷദ്വീപകുകാർക്കെതിരേ എന്തിനാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് ഞങ്ങൾക്കാർക്കും അറിയില്ല.

പുതിയ നിയമങ്ങൾ വരുമ്പോൾ മറ്റ് എന്തൊക്ക പ്രശ്നങ്ങളാണ് അവിടെയുള്ളവർ അനുഭവിക്കേണ്ടി വരിക?

ഒരു പഞ്ചായത്തിന്റെ കീഴിലുള്ള മേഖലകൾ എടുത്ത് മാറ്റുമ്പോൾ ജനങ്ങൾക്ക് സംസാരിക്കാനുള്ള ശബ്ദം കൂടിയാണ് ഇല്ലാതായി പോവുന്നത്. ഒപ്പം ജോലിയും കൂലിയും ഇല്ലാത്തവരായി ലക്ഷദ്വീപുകാർ മാറും. കിടപ്പാടം ഇല്ലാത്തവരായി പോവും.

കേരളത്തിൽ നിന്ന് ഇത്ര വലിയ പിന്തുണ ലഭിക്കുമ്പോൾ എന്ത് തേന്നുന്നു?

കേരളത്തിൽ നിന്ന് ബി.ജെ.പിയെ കെട്ട് കെട്ടിച്ചവരാണ് ഇവിടേയുള്ള ജനങ്ങൾ. കേരള മുഖ്യമന്ത്രിയടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ വലിയ സന്തോഷമുണ്ട്. ഞങ്ങളെ ഇനിയും പിന്തണയ്ക്കണമെന്ന് തന്നെയാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented