ആയിഷ സുൽത്താന
കൊച്ചി: ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ആയിഷ സുല്‍ത്താന ദ്വീപില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും കോവിഡ് പോസിറ്റീവായ ആളുമായി സംസാരിച്ചെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യലിനായി കവരത്തിയിലെത്തിയ ആയിഷ ദ്വീപിലെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ദ്വീപിലെത്തിയ ആയിഷ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിയമം പാലിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മാത്രമാണ് ആയിഷ സുല്‍ത്താനയ്ക്ക് ഇളവ് നല്‍കിയത്. എന്നാല്‍ ആയിഷ പഞ്ചായത്ത് ഓഫീസിലെത്തി, അവിടെയുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തി കോവിഡ് പോസിറ്റീവ് ആയ ആളുമായി സംസാരിച്ചു തുടങ്ങിയ കുറ്റാരോപണങ്ങളാണ് ആയിഷയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്.
ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്തിമതീരുമാനം എടുത്തിട്ടില്ല. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കാമെന്ന് മാത്രമാണ് കോടതി അറിയിച്ചിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യേപേക്ഷയ്‌ക്കൊപ്പം ഈ റിപ്പോര്‍ട്ടും പരിഗണിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം.
Content Highlights: Lakshadweep administration against Aisha Sulthana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..