ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കി; സംഭവം പാലക്കാട് 


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo: Mathrubhumi

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. ഞായറാഴ്ച രാവിലെ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

ഫെബ്രുവരി 28-ാം തീയ്യതിയായിരുന്നു പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഇവര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: lady gives birth in autorikshaw

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
medical college

1 min

മെഡിക്കൽ കോളേജിലെ പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

Jun 1, 2023


pinarayi, oommenchandi

2 min

കാമറൂണിന്റെ 'അവതാർ' ആണോ, ഉമ്മൻചാണ്ടിക്കൊപ്പമിരിക്കാൻ ലക്ഷങ്ങൾവേണ്ട- പണപ്പിരിവിനെ പരിഹസിച്ച് നേതാക്കൾ

Jun 1, 2023


K FON

2 min

'കെ-ഫോണ്‍ പദ്ധതിതുക 50% കൂടിയത് അറ്റകുറ്റപ്പണിക്ക്', കരാര്‍ SRITക്ക് കിട്ടിയത് ടെന്‍ഡറിലൂടെയെന്ന് MD

May 31, 2023

Most Commented