ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നിസാമുദ്ദീന്‍ എക്‌സ്‌പ്രെസില്‍ യാത്ര ചെയ്ത മൂന്ന് സ്ത്രീകളെ ബോധം കെടുത്തിയ ശേഷം സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ച വാര്‍ത്ത ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ട്രെയിന്‍ യാത്രയിലെ സുരക്ഷയെക്കുറിച്ചൊക്കെ വീണ്ടും ആശങ്കകള്‍ ചര്‍ച്ചയാകുന്നതിനിടെ തനിക്കുണ്ടായ അനുഭവം തുറന്നുപറയുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ ഷീന. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അനുഭവം അവര്‍ വിവരിക്കുന്നത്.

എറണാകുളത്തേക്ക് പോകാനായി 6:15ന് തിരുവനന്തപുരത്ത് നിന്നാണ് യാത്ര തിരിച്ചത്. എ.സി കോച്ചിലായിരുന്നു യാത്ര. ആളും കുറവായിരുന്നു. യാത്ര ചെയ്തിരുന്ന കംപാര്‍ട്‌മെന്റില്‍ ആകെ പത്തില്‍ താഴെ ആളുകള്‍ മാത്രം. എതിര്‍വശത്തിരുന്നയാള്‍ വര്‍ക്കലയെത്തിയപ്പോള്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പത്രത്തില്‍ ഒക്കെ വരുന്ന വാര്‍ത്തകള്‍ ഓര്‍ക്കുമ്പോള്‍ എന്തോ ഒരു പേടി പോലെ എന്ന് അയാളോട് പറഞ്ഞപ്പോള്‍ പേടിക്കേണ്ട റെയില്‍വേ പോലീസ് ഉണ്ട് എന്നായിരുന്നു മറുപടി.

അയാള്‍ ഇറങ്ങിയ ശേഷം തൊട്ടടുത്ത ബെര്‍ത്തിലേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീ അവിടെ കിടക്കുന്നുണ്ടായിരുന്നു. ഒപ്പം അവരുടെ ബന്ധുക്കളും ഉണ്ട്. തിരിച്ച് സീറ്റിലേക്ക് വന്നപ്പോള്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി പേടിക്കേണ്ടെന്ന് പറഞ്ഞ ശേഷം മൊബൈല്‍ നമ്പര്‍ നല്‍കുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറയുകയും ചെയ്തപ്പോള്‍ ആശ്വാസം തോന്നി. അടുത്ത കമ്പാര്‍ട്‌മെന്റില്‍ ഉണ്ടാകുമെന്ന പറഞ്ഞ് മടങ്ങാനൊരുങ്ങിയ ഉദ്യോഗസ്ഥരോട് നന്ദി പറയുമ്പോഴാണ് വര്‍ക്കലയില്‍ നേരത്തെ ഇറങ്ങിയത് ഒരു ഡിവൈഎസ്പി ആണെന്നും അദ്ദേഹം നിര്‍ദേശിച്ചതാണ് അടുത്തെത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതും. 

ഇടയ്ക്ക് അവരിലൊരാള്‍ വന്ന് കാര്യങ്ങള്‍ തിരക്കിയെന്നും എറണാകുളം സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ആരെങ്കിലും വിളിക്കാന്‍ വരുമോ എന്ന് ചോദിച്ച് അടുത്തെത്തിയ സജിത് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മകന്‍ വിളിക്കാന്‍ വന്നുവെന്ന് മനസ്സിലായശേഷമാണ് മടങ്ങിയത്- തന്റെ അനുഭവം ബാങ്ക് ഉദ്യോഗസ്ഥ വിവരിച്ചത് ഇങ്ങനെയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്നലെ സ്വര്‍ണ ജയന്തി എക്‌സ് പ്രെസ്സില്‍ നടന്ന കവര്‍ച്ചയെ പറ്റി കേട്ടപ്പോള്‍ എന്റെ ഒരു അനുഭവം പറയാം എന്ന് കരുതി.. കഴിഞ്ഞ മാസം എറണാകുളത്തേക്ക് പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു..6.15 നോ മറ്റോ ആണ് ട്രെയിന്‍ പുറപ്പെട്ടത്. Ac കോച്ച് ആണ്. ആകെ ഒരു 8.10 ആള്‍ക്കാര്‍ ഉണ്ട്. എന്റെ എതിരെയുള്ള സീറ്റില്‍ ഒരാള്‍ മാത്രം.. അദ്ദേഹം വര്‍ക്കല എത്തിയപ്പോള്‍ ഇറങ്ങാനായി എണീറ്റു.. അവിടെ പിന്നെ ഞാന്‍ മാത്രം. രാത്രി തുടങ്ങി കഴിഞ്ഞു.. ചെറിയൊരു പേടിയോടെ ഞാന്‍ അദ്ദേഹതോട് ചോദിച്ചു.. അധികം ആള്‍ക്കാര്‍ ഒന്നുമില്ല...ഒരു ചെറിയ പേടി പോലെ. പത്രത്തില്‍ ഒക്കെ ഓരോന്ന് വായിക്കുന്നത് കൊണ്ടാവും.. പോലീസ് ഉണ്ടാവില്ലേ? അദ്ദേഹം പറഞ്ഞു.. Madam പേടിക്കേണ്ട..ഇതില്‍ റെയില്‍വേ പോലീസ് ഉണ്ട്.. അവര്‍ ഇടയ്ക്കു നോക്കിക്കോളും.. എന്നും പറഞ്ഞു അദ്ദേഹം ഇറങ്ങി
              ഞാന്‍ അപ്പുറത്തെ സീറ്റില്‍  പോയി നോക്കി.. ഒരു ചേച്ചി കിടക്കുന്നുണ്ട്.. കൂടെ അവരുടെ റിലേറ്റീവ്‌സ് ഉണ്ട്.. ഞാന്‍ കാസറഗോഡിനാണ്.. നിങ്ങള്‍ പേടിക്കേണ്ട എന്ന് പറഞ്ഞു..സീറ്റില്‍ വന്നയുടന്‍ രണ്ടു railaway പോലീസ് അടുത്ത് വന്നു.. Madam എവിടെ പോവാണ്? ഒറ്റക്കാണോ? പേടിക്കേണ്ട.. ഇത് എന്റെ ഫോണ്‍ number ആണ്.. എന്ത് പ്രശ്‌നമുണ്ടെങ്കിലും വിളിച്ചോളൂ.. ഞാന്‍ അതിശയിച്ചു പോയി.. Ok madam ഞങ്ങള്‍ അടുത്ത കമ്പാര്‍ട്‌മെന്റില്‍ ഉണ്ട്..
  Thank you sir എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറയുകയാണ്.. ഞങ്ങളുടെ DySP sir വര്‍ക്കലയില്‍  ഇറങ്ങുമ്പോള്‍.. ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു.. മാഡത്തിന് കുറച്ച് ടെന്‍ഷന്‍ ഉണ്ട്. ഇടയ്ക്കു ഒന്ന് ശ്രദ്ധിക്കണം എന്ന്..
             അപ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത് എന്നോട് പേടിക്കേണ്ട എന്ന് പറഞ്ഞു ഇറങ്ങിയത് Tvm DySP ആയിരുന്നു എന്ന്..
           യാത്രയില്‍ ഇടയ്ക്കു സജിത് എന്ന പോലീസ് വന്നു വിവരം തിരക്കുന്നുണ്ടായിരുന്നു.. ട്രെയിന്‍ ഇറങ്ങുമ്പോള്‍ പോലും  അദ്ദേഹം ഓടി വന്നു..വിളിക്കാന്‍  ആരെങ്കിലും വരുമോ എന്ന്  ചോദിച്ചു..മോനെ കണ്ടതിനു ശേഷം സജിത് തിരിച്ചു ട്രെയിനില്‍ കയറി..
 Thank you DYSP sir.. My Royal Salute ??.. Thank you sujith..

Cntent Highlights: lady bank employee explains her experience on a train journey