രമ്യ ഹരികുമാർ
കോഴിക്കോട്: 2023 ലെ പോപ്പുലേഷന്‍ ഫസ്റ്റ് ലാഡ്ലി മീഡിയ ഫെലോഷിപ്പിന് മാതൃഭൂമി ഓണ്‍ലൈനിലെ അസിസ്റ്റന്റ് കണ്ടന്റ് മാനേജര്‍ രമ്യ ഹരികുമാര്‍ അര്‍ഹയായി. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. ഭിന്നശേഷി, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റല്‍ വിഭജനം എന്നീമേഖലകളില്‍ ലിംഗഭേദമുണ്ടാക്കുന്ന വേര്‍തിരിവുകളെ കുറിച്ചുള്ള പഠനത്തിനാണ് ഫെല്ലോഷിപ്പ്.
സ്ത്രീശാക്തീകരണം, ലിംഗസമത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പോപ്പുലേഷന്‍ ഫസ്റ്റ്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരം, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ- യൂണിസെഫ് ഫെല്ലോഷിപ്പ്, സംസ്ഥാന യുവജന കമ്മിഷന്‍ സ്വാമി വിവേകാനന്ദ പുരസ്‌കാരം, വി.കെ.മാധവന്‍കുട്ടി പുരസ്‌കാരം, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ രമ്യക്ക് ലഭിച്ചിട്ടുണ്ട്.
Content Highlights: laadli media fellowship-Remya Harikumar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..