കോഴിക്കോട്: സംസ്ഥാനത്തെ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടയ്ക്കുന്നു. 

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. 

നോട്ടുകളുടെ ദൗര്‍ലഭ്യം കച്ചവടത്തെ ബാധിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികള്‍ നീങ്ങുന്നത്. 

500,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും 100,50 നോട്ടുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്തെ വാണിജ്യമേഖലയില്‍ സ്തംഭനാവസ്ഥ നിലനില്‍ക്കുകയാണ്. 

രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയിലുണ്ടെങ്കില്‍ ഇവ കൊണ്ട് വ്യാപാരം നടത്തുവാന്‍ സാധിക്കാത്ത അവസ്ഥയാണ്.

സാധനങ്ങള്‍ വാങ്ങിയാല്‍ തിരികെ നല്‍കാന്‍ ചില്ലറയില്ല എന്നതാണ് പ്രശ്‌നം.