'മുഖ്യമന്ത്രിക്കെതിരെ വരെ സിപിഐ വിമര്‍ശനം; എന്റെ പേര് വന്നതില്‍ കാര്യമില്ല' - കെ.വി തോമസ്


സ്വന്തം ലേഖിക

തോമസ് ഇടതുപക്ഷത്തേക്ക് എത്തിയത് വിപരീതഫലം ചെയ്തുവെന്നാണ് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

കെ.വി. തോമസ്| Photo: Mathrubhumi

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വരെ സിപിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍ വന്ന സ്ഥിതിക്ക് തന്റെ പേര് പരാമര്‍ശിച്ചതില്‍ വലിയ കാര്യമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.വി തോമസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന് കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് വന്നതാണെന്ന സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'തനിക്കെതിരായ പരാമര്‍ശത്തില്‍ വലിയ കാര്യമൊന്നുമല്ല. പാര്‍ട്ടി കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ മുഖ്യമന്ത്രിക്കെതിരെയടക്കം കുറ്റപ്പെടുത്തലുണ്ട്. അപ്പോള്‍ എന്റെ പേര് പരാമര്‍ശിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പാര്‍ട്ടി കമ്മിറ്റി റിപ്പോര്‍ട്ട് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്' - അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാനകാരണങ്ങളിലൊന്നായി സി.പി.ഐ എടുത്തുകാട്ടുന്നത് തോമസിന്റെ വരവാണ്. തോമസ് ഇടതുപക്ഷത്തേക്ക് എത്തിയത് വിപരീതഫലം ചെയ്തുവെന്നാണ് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയ കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുമ്പോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, കെ-റെയില്‍ നടപ്പാക്കുമെന്ന് ശക്തമായ പ്രചാരണം നടത്തിയതും തോല്‍വിക്ക് കാരണമായെന്ന് സി.പി.ഐ. കുറ്റപ്പെടുത്തുന്നു. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി സഭ നിര്‍ദശിച്ച ആളാണെന്ന പ്രചാരണവും തിരിച്ചടിക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സി.പി.ഐ. ജില്ലാ നേതൃത്വം മുന്‍കൈയെടുത്തു നടത്തിയ ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചിനുനേരേ ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍, അത് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് പാര്‍ട്ടിനേതൃത്വത്തിന് പരാതി നല്‍കിയതിനെയും സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ ഇതുസംബന്ധിച്ച് നടത്തിയ പ്രതികരണത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.

Content Highlights: KV Thomas thrikkakkara by-poll CPI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented