കെ. സുധാകരന് പിന്തുണയുമായി കെ.വി. തോമസ്


കെ.വി തോമസ് | ഫോട്ടോ: ബി.മുരളീകൃഷ്ണൻ

ന്യൂഡല്‍ഹി: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ സുധാരന് പിന്തുണയുമായി കെ.വി. തോമസ്. മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് കെ.വി. തോമസ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്ന പത്രസമ്മേളനമാണ് മുഖ്യമന്ത്രിയുടേത്. അത്തരം ഒരു പത്രസമ്മേളനത്തില്‍ 20 മിനിട്ട് ഇത്തരം ഒരു കാര്യത്തിന് വേണ്ടി ചിലവാക്കുക എന്നത് ശരിയാണോ? കെ. സുധാകരന്‍ ഒരു രാഷ്ട്രീയ നേതാവാണ്‌. അദ്ദേഹത്തിന് രാഷ്ട്രീയപരമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. കെ. സുധാകരന്റെ പ്രതികരണം കെ.പി.സി.സി. അധ്യക്ഷന്‍ എന്ന നിലയിലാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മക്കളെ തട്ടികൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധിയിട്ടു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്.

Content highlight: KV Thomas press meet to support K Sudhakaran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented