കെ.വി.തോമസ് |ഫോട്ടോ:മാതൃഭൂമി
തോപ്പുംപടി: സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലകൾ നിർവഹിക്കുന്നതിന് ശമ്പളം വാങ്ങില്ലെന്ന് പ്രൊഫ. കെ.വി. തോമസ്. ഈ ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യ ചെലവുകളൊന്നും വരാതെ നോക്കും. ആകെ അഞ്ച് സ്റ്റാഫിന്റെ സേവനം മാത്രം ഉപയോഗിക്കാനാണ് കെ.വി. തോമസിന്റെ തീരുമാനം.
വിമാനത്തിൽ എ ക്ലാസ് യാത്ര ഒഴിവാക്കും. മുതിർന്ന പൗരൻ എന്ന നിലയിൽ വിമാനയാത്ര ചെയ്യുന്ന എല്ലാവർക്കും ലഭിക്കുന്ന ഇളവുകളേ സ്വീകരിക്കുകയുള്ളൂ. ഡൽഹിയിലെ പ്രതിനിധിക്കു വേണ്ടി സർക്കാർ ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഇവരുടെ ശമ്പളവും മറ്റും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ആക്ഷേപമുയർന്നിരുന്നു.
നേരത്തേ എ. സമ്പത്ത് ഈ ചുമതല വഹിച്ചപ്പോൾ വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ നേടിയിരുന്നെന്ന് തെറ്റായ പ്രചാരണങ്ങളുമുണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങൾക്ക് തടയിടാൻ കൂടിയാണ് ശമ്പളം കൂടാതെതന്നെ ഈ ചുമതല നിർവഹിക്കാൻ കെ.വി. തോമസ് തീരുമാനിച്ചത്. കൊച്ചിയിൽ ഒരു ഓഫീസ് പ്രവർത്തിക്കുമെന്നും മുമ്പ് തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന പരിചയ സമ്പന്നരായ ജീവനക്കാർ സ്റ്റാഫിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: kv thomas delhi special representative no salary a class in flight five staff kochi office
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..