കെ.വി. തോമസ് വന്നത് വിപരീതഫലം ചെയ്തെന്ന് സിപിഐ റിപ്പോര്‍ട്ട്; തൃക്കാക്കര തോല്‍വിക്ക് പ്രധാന കാരണമായി


തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.വി.തോമസ് |ഫോട്ടോ:മാതൃഭൂമി

കൊച്ചി: കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് എത്തിയത് വിപരീതഫലം ചെയ്‌തെന്ന് സി.പി.ഐ. എറണാകുളം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പ്രധാനകാരണങ്ങളിലൊന്നായി സി.പി.ഐ. എടുത്തുകാട്ടുന്നത് തോമസിന്റെ വരവാണ്. ഇടതുമുന്നണിയുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയത്തിന് എതിരായ നടപടിയായാണ് ജനങ്ങള്‍ ഇതിനെ വിലയിരുത്തിയത്. കെ-റെയില്‍ എന്തായാലും നടപ്പാക്കുമെന്ന് പ്രചാരണം നടത്തിയതും സഭ നിര്‍ദേശിച്ച ആളാണ് സ്ഥാനാര്‍ഥിയെന്ന പ്രചാരണവും തിരിച്ചടിക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

സി.പി.ഐ. ജില്ലാനേതൃത്വം മുന്‍കൈയെടുത്തു നടത്തിയ ഡി.ഐ.ജി. ഓഫീസ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ അത് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് പാര്‍ട്ടിനേതൃത്വത്തിന് പരാതി നല്‍കിയതിനെയും സംസ്ഥാന സെക്രട്ടറി ഇതുസംബന്ധിച്ച് നടത്തിയ പ്രതികരണത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

എല്ലാ വകുപ്പുകളുടെയും നിയന്ത്രണവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനവും മുഖ്യമന്ത്രിയും സി.പി.എമ്മും തിരുമാനിച്ചാണ് നടത്തുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി ഇടതുമുന്നണി അംഗീകരിച്ചതാണെങ്കിലും അത് നടപ്പാക്കാന്‍ ശ്രമിച്ച മാര്‍ഗം പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതായിരുന്നു. സി.പി.ഐ. മന്ത്രിമാരുടെ വകുപ്പില്‍ റവന്യൂവകുപ്പിനെക്കുറിച്ചാണ് ജനങ്ങള്‍ക്ക് ഏറെ പരാതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലപാട് ചിലപ്പോള്‍ മയപ്പെടുത്തേണ്ടിവരുമെന്ന് കാനം രാജേന്ദ്രന്‍
കൊച്ചി: ദൈനംദിന രാഷ്ട്രീയത്തില്‍ നിലപാടുകളില്‍ ചില ഇളവുകള്‍ വേണ്ടിവരുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.എമ്മുമായുള്ള ബന്ധത്തില്‍ കാനം വെള്ളംചേര്‍ത്തെന്നും പാര്‍ട്ടിയെ ബി-ടീമാക്കിയെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കാനം വിശദീകരണം നല്‍കിയത്.

പ്രത്യയശാസ്ത്രകാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടുപോകാതെ ദൈനംദിനരാഷ്ട്രീയത്തില്‍ ഇടതുപക്ഷ ഐക്യം ലക്ഷ്യംവെച്ചുകൊണ്ടുള്ള നിലപാടുകളുമായി സി.പി.ഐ. മുന്നോട്ടുപോകും.

ബി.ജെ.പി.യുടെ ആധിപത്യം ശക്തമാവുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക് പരസ്പരം കലഹിച്ച്, പോരാടിച്ച് പോകാനാവില്ലെന്നും കാനം പറഞ്ഞു.

സി.പി.എമ്മിന് കൂടുതൽ സീറ്റിന് അർഹതയില്ലെന്ന്

കൊച്ചി: ശക്തി കുറഞ്ഞിട്ടും ജില്ലയിൽ സി.പി.എം. കൂടുതൽ സീറ്റുകൾ പിടിച്ചുവെച്ചിരിക്കുന്നുവെന്ന് സി.പി.ഐ. ഒമ്പതു സീറ്റുകളിലാണ് ജില്ലയിൽ സി.പി.എം. മത്സരിക്കുന്നത്. അതിനുള്ള അർഹത അവർക്കിപ്പോൾ ഇല്ലെന്ന് സി.പി.ഐ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ജില്ലയിൽ പാർട്ടികളിൽ ഒന്നാം സ്ഥാനം കോൺഗ്രസിനാണ്. രണ്ടാം സ്ഥാനം സി.പി.എമ്മിനും മൂന്നാം സ്ഥാനം സി.പി.ഐ.ക്കും നാലാംസ്ഥാനം ബി.ജെ.പി.ക്കുമാണ്.

സി.പി.എം. രണ്ടാംസ്ഥാനത്താണെന്ന് പറയുമ്പോഴും ചില യാഥാർഥ്യങ്ങൾ കാണാതെ പോകരുത്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ സി.പി.എമ്മിന് നല്ല ശക്തി ഉണ്ടായിരുന്ന കാലത്ത് അവർ ഒമ്പതു മണ്ഡലങ്ങളിലാണ് മത്സരിച്ചിരുന്നത്. അവരുടെ ശക്തി കുറഞ്ഞിട്ടും സീറ്റ് കുറഞ്ഞിട്ടില്ല. അവർക്ക് ഇപ്പോൾ അതിനുള്ള അർഹതയില്ല. അവർ സീറ്റുകൾ കുറയ്ക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടുമ്പോഴും സി.പി.എം. ശക്തിക്ഷയത്തിനനുസരിച്ച് സീറ്റുകൾ കുറയ്ക്കണം.

Content Highlights: kv thomas-cpi report-thrikkakara by election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented