പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ല;മൃഗാശുപത്രി  എറിഞ്ഞ് തകര്‍ത്തു


മരുതോങ്കര മൃഗാശുപത്രിയുടെ ജനൽ ചില്ലുകൾ എറിഞ്ഞുതകർത്തനിലയിൽ

കുറ്റ്യാടി: പട്ടിക്കുട്ടിക്ക് ചികിത്സകിട്ടിയില്ലെന്നാരോപിച്ച് മരുതോങ്കര മൃഗാശുപത്രിയില്‍ ബഹളംവെക്കുകയും ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്ന പരാതിയില്‍ അച്ഛനും മകനും അറസ്റ്റില്‍. കുണ്ടുതോട് വലിയവീട്ടില്‍ തോമസ് (54), മകന്‍ ഡസ്റ്റസ് (25) എന്നിവരെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റുചെയ്തത്.

ഇവരുടെ വീട്ടിലെ പട്ടിക്കുട്ടിക്ക് സുഖമില്ലാത്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് മൃഗാശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സ്ഥലത്തുണ്ടായിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അടുത്തുള്ള ഡോക്ടറുമായി ബന്ധപ്പെട്ട് പട്ടിക്കുട്ടിക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിരുന്നെന്നും മരുതോങ്കര മൃഗാശുപത്രി അധികൃതര്‍ പറയുന്നു.



എന്നാല്‍, വൈകീട്ടോടെ പട്ടിക്കുട്ടി ചത്തു. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് മൃഗാശുപത്രിയിലെത്തി ഇരുവരും ബഹളംവെച്ചത്. ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തതായും പരാതിയുണ്ട്.

പ്രശ്‌നം രൂക്ഷമായതോടെ ജീവനക്കാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്തിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. പ്രകോപനം തുടര്‍ന്ന ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.


Content Highlights: kuttiadi maruthonnkara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented