മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ടുനല്‍കാം: ഉപാധിയുമായി ജോസഫ് ഗ്രൂപ്പ്‌


കുട്ടനാട് സീറ്റ് വിട്ടുനില്‍കില്ലെന്ന് ജോസ് കെ.മാണി വിഭാഗം ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം

-

കോട്ടയം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ ഉപാധിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ഉപാധി.

കുട്ടനാട് സീറ്റ് വിട്ടുനല്‍കില്ലെന്ന് ജോസ് കെ.മാണി വിഭാഗം ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇപ്പോള്‍ ജോസഫിനൊപ്പമുള്ള ജേക്കബ് എബ്രഹാമാണ് കഴിഞ്ഞ തവണ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയോട് മത്സരിച്ചത്. ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം. ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ മാത്രമാണ് പകരം മൂവാറ്റുപുഴ എന്ന ഉപാധിവെച്ചിട്ടുള്ളത്.

കെ.എം.മാണി മത്സരിച്ചിരുന്ന പാലാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ജോസ് വിഭാഗത്തിനാണ് യുഡിഎഫ് സീറ്റ് അനുവദിച്ചത്. കുട്ടനാടിന്റെ കാര്യത്തിലും ഇതേ നിലപാട് വേണമെന്നാണ് ജോസഫ് പക്ഷം നേതാക്കളുടെ ആവശ്യം. അതേ സമയം തന്നെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് വിഭാഗം ഇന്ന് കുട്ടനാട്ടില്‍ യോഗം ചേരുന്നുണ്ട്.

ഇതിനിടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും ജോസഫ് വിഭാഗം നടത്തിവരുന്നുണ്ട്. നേരത്തെ ജോസഫിനൊപ്പമുണ്ടായിരുന്നവരാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി എല്‍ഡിഎഫിലേക്ക് പോയത്. സാധിക്കുമെങ്കില്‍ ആ പാര്‍ട്ടിയെ പൂര്‍ണ്ണമായും ലയിപ്പിക്കും. അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുമാണ് തീരുമാനം. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ പിളര്‍ത്തി ജോണിനെല്ലൂരിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ പി.ജെ.ജോസഫിനായിരുന്നു.

Content Highlights: Kuttanad Byelection-Kerala congress-PJ Joseph Kuttanad- Muvattupuzha seat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented