PJ Joseph. Photo: Mathrubhumi Archives
ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ ജോസഫ്. കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫില്‍ നേരത്തെ തന്നെ ധാരണയുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ലെന്നും വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസിലെ തര്‍ക്കം പുതിയ തലത്തിലെത്തിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടതോടെ യുഡിഎഫില്‍ പ്രശ്‌നപരിഹാരം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.
അതേസമയം എന്‍.സി.പി നേതൃത്വം പറഞ്ഞാല്‍ കുട്ടനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് വ്യക്തമാക്കി. സി.പി.എമ്മിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും കുടുംബത്തിന്റെ താത്പര്യം നേരത്തെതന്നെ എന്‍.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.
content highlights: kuttanad byelection, pj joseph, kerala congress


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..