കുതിരവട്ടത്തു നിന്ന് ഭിത്തി തുരന്ന് ചാടിപ്പോയ  അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു


രക്ഷപ്പെട്ട് പോകുന്നതിനിടെ മലപ്പുറത്ത് വെച്ച് ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് ചാടിപ്പോയ അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ 22-കാരൻ ഇര്‍ഫാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് വാര്‍ഡ് മൂന്നിലെ സെല്ലിനുള്ളിലെ ബാത്ത് റൂമിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്ന് ഇയാള്‍ പുറത്ത് കടന്നത്. ഇവിടെ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

രക്ഷപ്പെട്ട് പോകുന്നതിനിടെ മലപ്പുറത്ത് വെച്ച് ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ കോഴിക്കോട് ജില്ലാ ജയില്‍ റിമാന്‍ഡിലായിരുന്നു. അവിടെ നിന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പത്ത് ദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Content Highlights: Kuthiravattam Inmates dead in an accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented