കുതിരാൻ തുരങ്കം|ഫോട്ടോ:സിദ്ധിക്കുൾ അക്ബർ|മാതൃഭൂമി
പാലക്കാട്: കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തുരങ്കത്തിന്റെ ഒരു ടണലാണ് ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനമായത്. മഴക്കാലമാണെങ്കിലും നിര്‍മ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിലറിയിച്ചു.
മന്ത്രിമാരായ കെ.രാധാക്യഷ്ണന്, കെ.രാജന്, പി.എ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റി അധിക്യതര്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.എല്‍.എ കൂടിയായ കെ.രാജന് ഹൈക്കോടിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. അവലോകനയോഗത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസും കെ.രാജനും കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നേരിട്ട് വിലയിരുത്തിയിരുന്നു.
Content Highlights: kuthiran tunnel opens by august 1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..