കുതിരാന്‍ തുരങ്കം: പൊടിപടലങ്ങള്‍ നീക്കാന്‍ ബ്ലോവറുകള്‍; 1200 ഓളം എല്‍ഇഡി ലൈറ്റുകള്‍


കുതിരാൻ തുരങ്ക നിർമാണം അവസാന ഘട്ടത്തിൽ | photo: mathrubhumi

തൃശ്ശൂര്‍: ഏറെക്കാലം നീണ്ട കാത്തിരിപ്പിനൊടുവില്‍ കുതിരാന്‍ തുരങ്കം തുറന്നതോടെ തൃശ്ശൂര്‍-പാലക്കാട് റോഡിലെ വലിയ ഗതാഗതക്കുരുക്കിനാണ് വിരാമമാകുന്നത്. കുതിരാന്‍ വെറുമൊരു തുരങ്കം മാത്രമല്ല. 970 മീറ്റര്‍ നീളമുള്ള സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയ്ക്ക് പ്രത്യേകതകളേറെയാണ്. വീതി കണക്കാക്കിയാല്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്നാണ് കുതിരാന്‍, 14 മീറ്ററാണ് വീതി.

പാലക്കാട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്ക പാതയാണിപ്പോള്‍ തുറന്നത്. തുരങ്കം യാഥാര്‍ഥ്യമായതോടെ ഏകദേശം 1.7 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കും. കേരളീയ മാതൃകയിലാണ് തുരങ്കത്തിന്റെ കവാടം. തുരങ്കത്തിനകത്തെ പൊടിപടലങ്ങള്‍ ഒഴിവാക്കാന്‍ പത്തോളം ബ്ലോവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ അകത്തുള്ള പൊടിപടലങ്ങള്‍ തുരങ്കത്തിന് പുറത്തേക്ക് തള്ളിവിടും. വെളിച്ചക്കുറവ് പരിഹരിക്കാന്‍ 1200 ഓളം എല്‍ഇഡി ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

kuthiran
കുതിരാന്‍ തുരങ്കത്തിലെ നിര്‍മാണ പ്രവര്‍ത്തനം | ഫോട്ടോ: മാതൃഭൂമി

തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചാല്‍ മൊബൈലിന് റെയ്ഞ്ച് ലഭിക്കില്ലെന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആറോളം ഇടങ്ങളില്‍ എമന്‍ജന്‍സി ലാന്‍ഡ് ഫോണ്‍ സംവിധാനവുമുണ്ട്. വിവിധ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ധാരാളം സെന്‍സറുകളും സജ്ജീകരിച്ചിട്ടുണ്ട്. വായുവിന്റെ മര്‍ദ്ദ വ്യത്യാസം, ഓക്‌സിജന്‍ ലെവല്‍ എന്നിവയെല്ലാം അളക്കാന്‍ പ്രത്യേക ഉപകരണങ്ങളും തുരങ്കത്തിനകത്തുണ്ട്. പുറത്തുള്ള കണ്‍ട്രോള്‍ റൂമിനകത്താണ് ഇവയുടെ ക്രമീകരണങ്ങളെല്ലാം നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യുക.

ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശമാണിത്. അതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി മലയില്‍ ഉരുക്കുവല പതിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചില്‍ ഒഴിവാക്കാനുള്ള ക്രമീകരണമാണിത്. ഈ ജോലികള്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. തുരങ്കത്തിനകത്ത് മണ്ണിടിച്ചിലുണ്ടാകുമെന്ന് ആശങ്കപ്പെടുന്ന സ്ഥലങ്ങളിലും അര്‍ധവൃത്താകൃതിയില്‍ ഉരുക്കുപാളികള്‍വെച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.

അഗ്നി ബാധ തടയാന്‍ എട്ടോളം വാല്‍വുകളുള്ള ഫയര്‍ ലൈനും ഇതിനകത്തുണ്ട്. തുരങ്കത്തിനോട് ചേര്‍ന്ന് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയുന്ന പ്രത്യേക വാട്ടര്‍ടാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നാണ് ഹൈപ്രഷറോടുകൂടി ഫയര്‍ ലൈനുകള്‍ വഴി വെള്ളം പമ്പു ചെയ്യാനാവുക. അഗ്നി ബാധയുണ്ടാല്‍ ഈ വാല്‍വുകള്‍ തുറന്ന് തീ അണയ്ക്കും.

അപകടമുണ്ടായാല്‍ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ തുരങ്കത്തിനകത്ത് മറ്റൊരു ചെറു ഇടനാഴിയുമുണ്ട്. ആദ്യ തുരങ്കത്തെ രണ്ടാം തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. തുരങ്കത്തിനകത്ത് 540 മീറ്റര്‍ ദൂരം പിന്നിട്ടാല്‍ ഈ ഇടനാഴിയെത്തും. ഒന്നാമത്തെ തുരങ്കത്തില്‍ ഏതെങ്കിലും അപകടങ്ങളോടോ ഗതാഗതക്കുരുക്കോ ഉണ്ടായാല്‍ ഇതുവഴി രണ്ടാമത്തെ തുരങ്കത്തിലേക്ക് കടക്കാനാകും. എന്നാല്‍ രണ്ടാമത്തെ തുരങ്കത്തിന്റെ പണി പൂര്‍ത്തിയായാല്‍ മാത്രമേ ഈ ഇടനാഴി ഉപയോഗപ്പെടുത്താനാകു.

10 മീറ്ററാണ് തുരങ്കത്തിന്റെ ഉയരം. രണ്ട് തുരങ്കങ്ങള്‍ തമ്മിലുള്ള അകലം 24 മീറ്ററും. രണ്ടാം തുരങ്കംകൂടി പൂര്‍ത്തിയാകുന്നതോടെ ഗാതാഗത സൗകര്യം ആറുവരിപ്പാതയായി മാറും. കുതിരാന്‍ തുരങ്ക നിര്‍മാണത്തിനായി പ്രദേശത്തെ കുറ്റന്‍ പാറകള്‍ പൊട്ടിച്ചെടുക്കാന്‍ ആയിരത്തോളം സ്‌ഫോടനങ്ങളാണ് നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം ക്യുബിക് മീറ്റര്‍ കല്ലും പൊടിയും ഇവിടെനിന്നും നീക്കം ചെയ്തു.

തുരങ്കത്തിന്റെ ചരിത്രം

കുതിരാന്‍ തുരങ്കത്തിന്റെ കഥ തുടങ്ങുന്നത് 2004-05 കാലത്താണ്. ഡല്‍ഹിയില്‍ ദേശീയപാത അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ് കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ല്‍ വിശദ പദ്ധതിരേഖ തയ്യാറാക്കി. പക്ഷേ, കുതിരാനില്‍ സംരക്ഷിത വനവും വന്യജീവി സങ്കേതവുമുണ്ട്. സ്ഥലമെടുക്കാന്‍ സുപ്രീംകോടതിയുടെ അനുമതി വേണം. തുല്യമായ സ്ഥലം സര്‍ക്കാരിനു വിട്ടു നല്‍കണം. വനം പോകുന്നതിന് നഷ്ടപരിഹാരം കെട്ടിവെക്കണം. ഇതെല്ലാം പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തു. 2007ലും 2008ലും ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല.

KUTHIRAN
കുതിരാന്‍ തുരങ്കത്തിലെ നിര്‍മാണ പ്രവര്‍ത്തനം | ഫോട്ടോ: മാതൃഭൂമി

2010ലാണ് കരാര്‍ ഉറപ്പിച്ചത്. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി. കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാര്‍ നല്‍കുകയായിരുന്നു. രണ്ടും ഹൈദരാബാദിലെ കമ്പനികള്‍. അന്തിമാനുമതി കിട്ടിയത് 2013ല്‍. പക്ഷേ, അപ്പോഴേക്കും പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നു. പദ്ധതി മുന്നോട്ടു പോകില്ലെന്നു മനസ്സിലാക്കിയ ദേശീയപാത അതോറിറ്റി 2015ല്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും വിവരം ഗതാഗതമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അവസാനവട്ടം ഒരു ശ്രമം കൂടി നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണ് വഴിത്തിരിവായത്.

അതേവര്‍ഷം തന്നെ ആദ്യജോലികള്‍ ആരംഭിച്ചു. 2016 മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കല്‍ തുടങ്ങി. ആദ്യ പൊട്ടിക്കലില്‍തന്നെ പാറക്കഷണങ്ങള്‍ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിര്‍ത്തേണ്ടിവന്നു. ജൂണിലാണ് വീണ്ടും തുടങ്ങിയത്. പാലക്കാട് നിന്നു വരുമ്പോള്‍ ഇടതുവശത്തുള്ള തുരങ്കം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രില്‍ 21നും കൂട്ടിമുട്ടി. പിന്നീടും പല തടസങ്ങളുമുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒടുവിലിപ്പോള്‍ സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയിലുടെ വാഹനങ്ങള്‍ ഓടാനും തുടങ്ങി.

200 കോടിയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും 350 കോടിയോളം രൂപ ഇതുവരെ ചെലവായി.

content highlights: kuthiran tunnel histroy, kuthiran tunnel specification

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented