പെയിന്റുചെയ്ത വറ്റലൂർ കുറുവ വില്ലേജ് ഓഫീസിനു സമീപത്തെ നമസ്‌കാരപ്പള്ളി
മലപ്പുറം: റംസാന്‍ മാസമായിട്ടും പെയിന്റുചെയ്യാതെ കണ്ട വറ്റലൂര്‍ കുറുവ വില്ലേജ് ഓഫീസിനു സമീപത്തെ നമസ്‌കാരപ്പള്ളി പെയിന്റുചെയ്ത് മതസൗഹാര്‍ദത്തിന്റെ മാതൃകയായി വറ്റലൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ സൂര്യനാരായണന്‍. റംസാനെ വരവേല്‍ക്കാന്‍ പള്ളികളും വീടുകളും പെയിന്റുചെയ്ത് മനോഹരമാക്കുമ്പോഴാണ് വറ്റലൂര്‍ കുറുവ വില്ലേജ് ഓഫീസിനു സമീപത്തെ നമസ്‌കാരപ്പള്ളി പെയിന്റുചെയ്യാതെ കിടക്കുന്നത് പ്രവാസി കൂടിയായ സൂര്യനാരായണന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ പള്ളി പെയിന്റുചെയ്യാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. പ്രശസ്തി ലക്ഷ്യമിട്ടു ചെയ്തതല്ലെന്നും തന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ ജോലിചെയ്യുന്ന സൂര്യനാരായണന്‍ ഒരുമാസത്തെ അവധിക്ക് നാട്ടില്‍ വന്ന സമയത്താണ് സമൂഹത്തിനു മാതൃകയായ പ്രവൃത്തിചെയ്തത്.
സാമൂഹികമാധ്യമങ്ങളിലൂടെ സംഭവം വൈറലുമായി. സൂര്യനാരായണനെ അഭിനന്ദിച്ച് മുസ്ലിം യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങളും രംഗത്തെത്തി. െഫയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേലിക്കെട്ടുകള്‍ വര്‍ധിച്ചുവരുന്ന കാലത്ത് ഇത്തരം കാര്യങ്ങള്‍ സന്തോഷം നല്‍കുന്നതാണ്. ഇതുപോലുള്ള സൂര്യനാരായണന്‍മാര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അതിലാണ് നമ്മുടെ നാടിന്റെ പ്രതീക്ഷയെന്നും മുഈന്‍ അലി തങ്ങള്‍ കുറിച്ചു.
Content Highlights: Kuruva Palli Malappuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..