-
കോട്ടയം/തൃശ്ശൂർ: പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ നടപടിവേണമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരേ മൊഴി നല്കിയ കന്യാസ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ബിഷപ് വിടുതല്‍ ഹര്‍ജി നല്‍കിയതെന്നും സഭ മൗനം പാലിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കുറവിലങ്ങാട്ടെ സിസ്റ്റര്‍ അനുപമ പറഞ്ഞു
"മറ്റൊരു കന്യസ്ത്രീ കൂടി ബിഷപ് ഫ്രാങ്കോക്കെതിരേ മൊഴി നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ട്. ആ മൊഴി കേസായി തന്നെ എടുക്കേണ്ടതായിരുന്നു. കത്തോലിക്ക സഭ ഇനി മൗനം വെടിയണം. പീഡിതര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം പീഡിപ്പിച്ചവര്‍ക്കൊപ്പമാണ് സഭ ഇപ്പോഴും നില്‍ക്കുന്നത്". പീഡീതരെ വീണ്ടും വീണ്ടും ക്രൂശിക്കുന്നതില്‍ നിന്ന് സഭ മാറിനല്‍ക്കണമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ കൂടുതല്‍ പേര് വെളിപ്പെടുത്തലുമായി വരാന്‍ സാധ്യതയെന്ന സിസ്റ്റര്‍ ലൂസി കളപ്പുര. പുതിയ വെളിപ്പെടുത്തല്‍ അതിന്റെ തെളിവാണ്. കോടതിയില്‍ നിന്ന് നീതി വൈകരുതെന്നും ബിഷപ്പിനെതിരേ മൊഴിനല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
ഇത്രയും ധൈര്യത്തോടെ ഒരു കന്യാസ്ത്രീ കൂടി മുന്നോട്ടു വന്നത് സന്തോഷം പകരുന്നു. കോടതി ശിക്ഷിച്ചില്ലെങ്കില്‍ കൂടി ബിഷപ്പിന് കിട്ടുന്ന രണ്ടാമത്തെ കനത്ത ശിക്ഷയാകാമിതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
content highlights: Kuravilangadu sisters and sister Lucy kalappurakkal against Bishop Franco
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..