കുന്നംകുളത്തെ അപകടത്തിന്റെ CCTV ദൃശ്യം; ആദ്യം ഇടിച്ചത് പിക്കപ്പ്, പിന്നാലെ കെ-സ്വിഫ്റ്റും കയറി


Screengrab: Mathrubhumi News

തൃശ്ശൂര്‍: കുന്നംകുളത്ത് വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച തമിഴ്‌നാട് സ്വദേശിയെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണെന്നും കെ-സ്വിഫ്റ്റ് ബസ് അല്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമി മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ പുറത്തുവന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ കുന്നംകുളം ജങ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെ-സ്വിഫ്റ്റ് ബസും കയറിയിറങ്ങുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.

കെ-സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിക്കപ്പ് വാനിടിച്ച് 30 സെക്കന്റുകള്‍ക്ക് ശേഷമാണ് കെ-സ്വിഫ്റ്റ് ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരിക്കുന്നത്.

Content Highlights: kunnamkulam k swift bus accident cctv footage shows pickup van first collided the pedestrian


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented