
പി.കെ കുഞ്ഞാലിക്കുട്ടി. ഫോട്ടോ: അജിത്ത് ശങ്കരൻ | മാതൃഭൂമി
മലപ്പുറം : ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധിയെന്നും അന്വേഷണ ഏജന്‍സി നിര്‍ബന്ധമായും അപ്പീല്‍ പോവേണ്ടതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതിവിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് നടന്നതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ് . മാത്രമല്ല അന്വേഷണ ഏജന്‍സി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതുമാണ്. എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. വൈകി വരുന്ന വിധി തന്നെ ന്യായമല്ല. അത് നിയമത്തിലെ പ്രാഥമിക പാഠമാണ്. അങ്ങനെ വൈകി വിധി വന്നപ്പോള്‍ എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. പള്ളി ഇപ്പോഴും അവിടെ ഉണ്ടെന്ന് പറയുന്നതിന് തുല്യമാണത്. അന്വേഷണ ഏജന്‍സി നിര്‍ബന്ധമായും അപ്പീല്‍ പോവേണ്ടതാണ്. ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തില്‍ നീതിയും ന്യായവും നിലനില്‍ക്കുന്നുവെന്ന് ലോകത്തിനു മുന്നില്‍ കാണിക്കേണ്ടതുണ്ട്. പള്ളി അക്രമത്തില്‍ തകര്‍ത്തതാണ്. പ്രതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവര്‍ ആരും തടയാന്‍ ശ്രമിച്ചിട്ടുമില്ല", കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വിധി നിര്‍ഭാഗ്യകരമാണെന്ന തങ്ങളുടെ പ്രസ്താവനയാണ് ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..