വി ശിവൻകുട്ടി
പത്താം ക്ലാസിലെ സ്വന്തം വിജയം ആഘോഷിക്കാന്‍ ഫ്‌ളെക്‌സ് സ്ഥാപിച്ച കുഞ്ഞാക്കുവിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. ജീവിതത്തില്‍ മികച്ച വിജയങ്ങള്‍ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ തേടിയെത്തട്ടെ എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാതൃഭൂമി ഡോട്ട് കോം നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
Also Read
കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടു. സ്വന്തം വിജയം ആഘോഷിക്കാന്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍ അങ്ങാടിക്കല്‍ റോഡില്‍ അങ്ങാടിക്കല്‍ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം റോഡരികില്‍ ഒരു ഫ്‌ലെക്‌സ് സ്ഥാപിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അത് കൊണ്ടാണ് ഈ പോസ്റ്റ്.
പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ സംവിധാനം എല്ലാ പിന്തുണയും നല്‍കും. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കു തന്നെ ഫ്‌ലെക്‌സില്‍ പറയുന്നുണ്ട്. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിത പരീക്ഷയിലും മികച്ച വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ. ...
അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാന്‍ സ്വയം ഫ്‌ലെക്‌സ് സ്ഥാപിച്ചത്. കുഞ്ഞാക്കുവിന്റെ ഫ്‌ലെക്‌സ് പെട്ടെന്ന് നവ മാധ്യമങ്ങളില്‍ വൈറലായി. നാട്ടുകാരെയും നവമാധ്യമങ്ങളിലെ ആളുകളെയും ചിരിപ്പിച്ച ഈ ഫ്‌ലെക്‌സിന്റെ പിന്നില്‍ കണ്ണീരിന്റെ നനവുണ്ട്.
ഇല്ലായ്മയുടെയും വല്ലായ്മയുടേയും നടുവില്‍നിന്നാണ് ജിഷ്ണു ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പം എസ്.എസ്.എല്‍.സി. വിജയിച്ചത്. ഇത്രനാള്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് ഇരുവരും പഠിച്ചത്. ഇവരുടെ വീട്ടില്‍ വൈദ്യുതി എത്തിയിട്ട് ഒരാഴ്ചമാത്രം. അച്ഛനും അമ്മയും കൂലിപ്പണിക്കാരായ ഇവരുടെ കൊച്ചുവീട്ടില്‍ ജ്യേഷ്ഠന്‍ വിഷ്ണു, അച്ഛന്റെ അമ്മ, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അച്ഛന്റെ അനുജന്‍ എന്നിവരുണ്ട്. വീട്ടില്‍ പഠനാന്തരീക്ഷം യോജിച്ചതല്ലാത്തതിനാല്‍ പത്തനാപുരം കുറുമ്പകരയിലെ അമ്മയുടെ വീട്ടില്‍നിന്നാണ് ഇരുവരും പഠിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുറുമ്പകര സി.എം.എച്ച്. എസിലായിരുന്നു പഠനം.
പത്താംക്ലാസില്‍ വീട്ടില്‍നിന്നും 14 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് ബസ്സില്‍ യാത്ര ചെയ്താണ് ഇരുവരും പഠിച്ചത്. താന്‍ ഒരിക്കലും എസ്.എസ്.എല്‍.സി. വിജയിക്കില്ല എന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. ഇത് തന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും അതാണ് െഫ്ലക്സ് വെക്കുവാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു.
കളിയാക്കിയവരോടുള്ള മധുരമായ പ്രതികാരം വീട്ടല്‍ കൂടിയായി ഫ്‌ലെക്‌സ് സ്ഥാപിക്കല്‍. കുറച്ച് പണം മാത്രമേ ജിഷ്ണുവിന്റെ കൈയിലുണ്ടായിരുന്നുള്ളു. ഫ്‌ലെക്‌സ് സ്ഥാപിക്കാന്‍ ആഗ്രഹം തൊട്ടടുത്തുള്ള നവജ്യോതി കായിക കലാസമിതിയിലെ കൂട്ടുകാരോട് പറഞ്ഞു.
കൂട്ടുകാരുടെ സഹായത്തോടെ അവസാനം ഫ്‌ലെക്‌സ് സഥാപിച്ചു. സഹോദരിക്കൊപ്പം പ്ലസ് വണ്‍ പഠനത്തിനൊരുങ്ങുകയാണ് ജിഷ്ണു.
Content Highlights: Kunjakku Viral flex v sivankutty Facebook Post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..