കൊല്ലം: കുണ്ടറയിൽ എൻ.സി.പി നേതാവ് കടന്നുപിടിച്ചെന്ന പരാതിയിൽ ഇന്ന് യുവതിയുടെ മൊഴിയെടുക്കും. ഇന്നലെ വൈകിട്ട് ആറുമണിക്കുശേഷമാണ് മൊഴിയെടുക്കാനായി കുണ്ടറ പോലീസ് വിളിപ്പിച്ചതെന്നും അസൗകര്യങ്ങൾ കാരണമാണ് ഇന്നലെ ഹാജരാകാൻ സാധിക്കാതിരുന്നതെന്നും യുവതി വ്യക്തമാക്കി.  

"പോലീസ് ഇന്ന് വിളിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. എപ്പോൾ വിളിപ്പിച്ചാലും ഹാജരാകാൻ തയ്യാറാണ്. മന്ത്രിക്കെതിരെ മൊഴി കൊടുക്കുമോ എന്നകാര്യം ഇപ്പോൾ പറയാനാവില്ല. എൻ.സി.പി പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. എന്റെ പാർട്ടി എനിക്കൊപ്പമുണ്ട്." യുവതി വ്യക്തമാക്കി. 

സംഭവത്തിൽ കേസെടുക്കാൻ വൈകിയത് എന്തുകൊണ്ടെന്ന് ദക്ഷിണമേഖലാ റേഞ്ച് ഐ.ജി അന്വേഷിക്കും.

യുവതിയുടെ പരാതിയിൽ ചൊവ്വാഴ്ച വൈകി എൻ.സി.പി സംസ്ഥാന നിർവ്വാഹകസമിതി അംഗം എ പത്മാകരൻ, എൻ.സി.പി പ്രവർത്തകൻ രാജീവ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതികളുടെ മൊഴി രേഖപ്പെടുത്തും.

Content Highlights: Kundara Sexual Assault Allegation case: Woman to give Statement today