തിരുവനന്തപുരം: കുണ്ടറ സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായ എന്‍.സി.പി. സംസ്ഥാന കമ്മറ്റിയംഗം ജി.പത്മാകരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുണ്ടറയിലെ വിവാദ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയോഗിച്ച കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. രാജീവിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് ഇതുമായി ബന്ധപെട്ട് മറ്റുള്ളവരുടെ പേരില്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുന്നതാണെന്നും എന്‍സിപി സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

Content Highlights: Kundara Molestation Case: G Padmakaran suspenderd from NCP