എ.കെ. ശശീന്ദ്രൻ| Photo: Mathrubhumi
തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ പീഡന കേസുമായി ബന്ധപ്പെട്ടാണ് പരാതി. ഭാരതീയ നാഷണല്‍ ജനതാദള്‍ പാര്‍ട്ടിയുടെ യുവജനവിഭാഗമായ യുവജനതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയിരിക്കുന്നത്.
കുണ്ടറയിലെ പെണ്‍കുട്ടിയുടെ പിതാവിനെ വിളിക്കുകയും ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രിയ്ക്ക് അടിയന്തര നിര്‍ദേശം നല്‍കി ഉത്തരവുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.
പൊതുതാല്‍പര്യത്തെ മാനിച്ചും പരാതിയുടെ ഗൗരവം കണക്കിലെടുത്തും പരിഹാരത്തിനായാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും നവാസ് പരാതിയില്‍ പറയുന്നു. അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ ശശീന്ദ്രന്‍ നടത്തിയതായും ഇനി നിയമപരമായി മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
കുണ്ടറയില്‍ എന്‍.സി.പി. നേതാവ് യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍, പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയം വിവാദമായി
content highlights: kundara case: complaint against ak saseendran at lokayukta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..