കുമ്മനം രാജശേഖരൻ, ആരിഫ് മുഹമ്മദ് ഖാൻ. photo: mathrubhumi, pti
തിരുവനന്തപുരം: ഭരണഘടനാപരമായി നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ പ്രതികരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്.
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് അവസാന വാക്ക് ചാന്‍സലറുടേതാണ്. ഒരു സംസ്ഥാനത്തെ ഗവര്‍ണറാണ് ആ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഗവര്‍ണര്‍. സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കീഴിലാണ് വരുന്നത്. ചാന്‍സലറെ നിയമിക്കുന്നത് ഗവര്‍ണറാണ്.
എന്നാല്‍ കേരളത്തില്‍ നടക്കുന്നതെന്താണ്. ഗവര്‍ണര്‍ നിര്‍വഹിക്കേണ്ട ചുമതലയില്‍ സര്‍ക്കാര്‍ ഇടപെടുകയാണ്. ഗവര്‍ണര്‍ക്ക് മേല്‍ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിലുള്ള പ്രതിഷേധമായിട്ടാണ് ചാന്‍ലസര്‍ സ്ഥാനം തിരികെ എടുക്കാന്‍ ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല ഗവര്‍ണര്‍. അക്കാര്യം സര്‍ക്കാര്‍ മറന്നുപോകുന്നുവെന്നും കുമ്മനം രാജശേഖരന് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സര്‍വകലാശാല വൈസ്ചാന്‍ലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഇപ്പോള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വൈസ്ചാന്‍സലര്‍ നിയമനത്തിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. അതിനെ മറികടന്നാണ് സര്‍ക്കാരിന്റെ നീക്കം. ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
content highlights: kummanam rajasekharan statement against state government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..