മോദിക്ക് എപ്പോഴും രാജ്യത്തെക്കുറിച്ചും ജനങ്ങളേക്കുറിച്ചും മാത്രം ചിന്ത; ബിജെപിയിൽചേർന്ന കോൺഗ്രസ് MLA


രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതില്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും കുല്‍ദീപ് ബിഷ്‌ണോയിയെ കഴിഞ്ഞമാസം കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിൽ നിന്നും കുൽദീപ് ബിഷ്ണോയ് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് എപ്പോഴും രാജ്യത്തെക്കുറിച്ചും ജനങ്ങളെ കുറിച്ചും മാത്രമാണ് ചിന്തയെന്നും രാജ്യംകണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിമാരില്‍ ഒരാളാണ് നരേന്ദ്രമോദിയെന്നും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കുല്‍ദീപ് ബിഷ്‌ണോയ്. ഹരിയാന നിയമസഭയില്‍ നിന്ന് രാജിവെച്ച ശേഷം കഴിഞ്ഞ ദിവസമാണ് കുല്‍ദീപ് ബിഷ്‌ണോയ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതില്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും കുല്‍ദീപ് ബിഷ്‌ണോയിയെ കഴിഞ്ഞമാസം കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കൂറുമാറി വോട്ട് ചെയ്തതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ നാല് തവണ എം.എല്‍.എയും രണ്ട് തവണ എം.പിയുമായിരുന്നു കുല്‍ദീപ് ബിഷ്‌ണോയ്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചില നേതാക്കള്‍ക്ക് മാത്രമായിട്ടാണ് നിയമങ്ങളും ചട്ടങ്ങളുമെന്ന് പുറത്താക്കപ്പെട്ട ശേഷം കുല്‍ദീപ് പറഞ്ഞു. ചിലര്‍ക്ക് മാത്രം നിയമവും മറ്റ് ചിലര്‍ക്ക് ആ നിയമങ്ങളില്‍ നിന്നെല്ലാം ഇളവുമാണുള്ളതെന്നും കുല്‍ദീപ് പ്രതികരിച്ചു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാരല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് മറ്റ് ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കുല്‍ദീപും ഭാര്യയും രേണുക ബിഷ്‌ണോയിയും ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് അവരുടെ ആദര്‍ശത്തില്‍ നിന്നും മാറിയെന്നും മുഖസ്തുതിക്കാരുടെ പാര്‍ട്ടിയായി ചുരുങ്ങിയെന്നും കുല്‍ദീപ് കുറ്റപ്പെടുത്തി.

Content Highlights: Kuldeep Bishnoy about Prime minister

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented