കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ ( കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കൊച്ചി രവിപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
കൊച്ചിയിലെ ആദ്യകാല മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എസ്.എന്‍ മേനോന്റെ മകനാണ്. പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം കുസാറ്റിന്റെ ഇന്‍ഡസ്ട്രീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയറക്ടറുമായിരുന്നു, 2016ലാണ് ഇദ്ദേഹം കുഫോസിന്റെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റത്.
സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡൈ്വസറായും നിരവധി ദേശീയ- അന്തര്‍ദേശീയ സമിതികളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Content Highlights: Death due to heartattack