സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കില്ല, സര്‍ക്കാരിന് നടപടി തുടരാം


1 min read
Read later
Print
Share

ഡോ. സിസാ തോമസ്‌

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിന് തിരിച്ചടി. വൈസ് ചാന്‍സലര്‍ ചുമതലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം തള്ളി.

അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിനായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സിസയുടെ ഹര്‍ജി തള്ളിയത്. ഡോ. സിസയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തുടര്‍ നടപടികളെടുക്കാം. നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് ഡോ.സിസയുടെ ഭാഗം കേള്‍ക്കണമെന്നും ട്രിബ്യൂണല്‍ അറിയിച്ചു.

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡോ. സിസാ തോമസിനെ നീക്കിയത്. സര്‍ക്കാരിന്റെ അതൃപ്തിക്കിടെ ഗവര്‍ണറാണ് സിസയെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചത്. വൈസ് ചാന്‍സലറുടെ ചുമതല ഏല്‍ക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി സിസ തേടിയിരുന്നില്ല. ഇത് സര്‍വീസ് ചട്ടത്തിന്റെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മാര്‍ച്ച് 31-ന് സര്‍വ്വീസില്‍ നിന്ന്് സിസാ തോമസ് വിരമിക്കാനിരിക്കെയാണ് ട്രിബ്യൂണലിന്റെ നടപടി.

Content Highlights: dr ciza thomas, plea dismissed, kerala government, governor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreelekha

1 min

നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jun 6, 2023


arikkomban

1 min

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു; മുറിവിന് ചികിത്സനല്‍കി

Jun 6, 2023


kb ganesh kumar arikkomban

2 min

അരിക്കൊമ്പന്‍ തളര്‍ന്നിരിക്കുന്നു, മുറിവ് ഗുരുതരം; ഉത്തരവാദികള്‍ കേസുകൊടുത്ത ദ്രോഹികള്‍ - ഗണേഷ്

Jun 6, 2023

Most Commented