KTU വി.സി നിയമനത്തില്‍ ഗവർണർക്ക് തിരിച്ചടി; നിയമപ്രശ്‌നമുണ്ടെന്ന് ഹൈക്കോടതി, ഹർജി ഫയലില്‍സ്വീകരിച്ചു


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സിസാ തോമസിനു നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ പ്രഥമദൃഷ്ട്യാ നിയമപ്രശ്‌നമുണ്ടെന്നും ഗവര്‍ണര്‍ നടത്തിയ നിയമനം ചോദ്യംചെയ്യാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി സ്വീകരിച്ചത്.

സാങ്കേതിക സര്‍വ്വകലാശാല വി.സി യുടെ താത്കാലിക നിയമനം നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ നിയമപരമായി പ്രശ്‌നമുണ്ടെന്നും സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്ന് മറുപടി നല്‍കാന്‍ ഗവര്‍ണര്‍ സാവകാശം തേടി.കേസുമായി ബന്ധപ്പെട്ട യുജിസിയടക്കമുള്ള എല്ലാ കക്ഷികള്‍ക്കും സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. സര്‍വകലാശാലാ ഭരണ സംവിധാനങ്ങളിലെ തര്‍ക്കങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചവരുടെ പേരുകളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുമെന്ന കാരണം ചുണ്ടിക്കാട്ടി താത്കാലിക നിയമനത്തിന് കോടതി നേരത്തെ സ്‌റ്റേ അനുവദിച്ചിരുന്നില്ല. വൈസ് ചാന്‍സലറെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണ്. സിസ തോമസിനെ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമിച്ചത്. നിയമവിരുദ്ധമായിട്ടാണ് ഈ നിയമനം. അതുകൊണ്ടുതന്നെ ഇത് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ഹര്‍ജിയിലെ ആവശ്യം.

വി.സി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കെടിയു വിസിയുടെ ചുമതല നല്‍കിയത്.

Content Highlights: ktu vc appointment-set back governor-High Court that there is a legal problem in the matter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented